വനിതാ ഹോസ്റ്റലിലെ നിയന്ത്രണത്തിന് എതിരേ ഹരജി

കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളജിലെ വനിതാ ഹോസ്റ്റലില്‍ സമയക്രമത്തിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായ ഹരജി ഹൈക്കോടതി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ബിഎ വിദ്യാര്‍ഥിനിയും മാനന്തവാടി സ്വദേശിനിയുമായ അഞ്ജിത കെ ജോസ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വിദ്യാര്‍ഥിനികള്‍ വൈകീട്ട് 4.30നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആറു മണിക്കും ഹോസ്റ്റലില്‍ എത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ശനിയാഴ്ചകളില്‍ പുറത്തു പോവാനുള്ള സമയം വൈകീട്ട് 3.30 മുതല്‍ ആറു വരെയാണ്.
കടുത്ത സമയ നിയന്ത്രണം നിമിത്തം കോളജ് ലൈബ്രറിയടക്കമുള്ള സൗകര്യം ഉപയോഗിക്കാനാവുന്നില്ല. കോളജിലെ കലാ കായിക പരിപാടികളിലടക്കം പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും ഹരജിയില്‍ പറയുന്നു. മാത്രമല്ല, ഹോസ്റ്റലില്‍ കഴിയുന്നവര്‍ രാഷ്ട്രീയ യോഗങ്ങളിലോ ജാഥകളിലോ പങ്കെടുക്കരുതെന്നും വ്യവസ്ഥയുണ്ട്. ഇതു മൗലികാവകാശ ലംഘനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it