Flash News

വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് പലിശ രഹിതവായ്പാ പദ്ധതി



ന്യൂഡല്‍ഹി: ഗ്രാമങ്ങളിലെ വനിതാ സ്വാശ്രയ സംഘങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ പലിശ രഹിത വായ്പാ പദ്ധതി. പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ചെറിയ വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിനാണ് ഈ വായ്പാ പദ്ധതി.  പ്രധാനമന്ത്രി ഗ്രാം പരിവാഹന്‍ യോജന എന്നാണ് ആഗസ്ത് 15ന് ആരംഭിക്കുന്ന പദ്ധതിയുടെ പേര്. പൊതുഗതാഗതം എളുപ്പമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ വിപ്ലവകരമായ പദ്ധതിയാണ് ഇതെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ഗതാഗതം സുഖമമാക്കുന്നതിനായി റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.ആദ്യഘട്ടത്തില്‍ 250 ബ്ലോക്കുകളിലായി 1500 വാഹനങ്ങള്‍ നല്‍കും. 10 പേര്‍ക്കിരിക്കാവുന്ന വാഹനങ്ങള്‍ക്ക്  ആറുലക്ഷം വരെയായിരിക്കും വായ്പ. ഇത് ആറുമാസം കൊണ്ട് അടച്ചുതീര്‍ക്കേണ്ടിവരും. ആറ് മാസം തോറും വായ്പ അടച്ചാലും ഒരുമാസം 6000-9000 വരെ സമ്പാദിക്കാനാവുമെന്നും  മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it