വനിതാ ലീഗ് നേതാവിന്റെ പോസ്റ്റ് വിവാദമാവുന്നു

വനിതാ ലീഗ് നേതാവിന്റെ പോസ്റ്റ് വിവാദമാവുന്നു
X


മലപ്പുറം: ആര്‍എസ്എസിനെ നിരോധിക്കുകയാണെങ്കില്‍ പോപുലര്‍ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വനിതാ ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുജാഹിദ് വനിതാ വിഭാഗത്തിന്റെ നേതാവും കൂടിയായ സുഹറ മമ്പാടിന്റെ ഫേസ്ബുക്ക്് പേജില്‍ കഴിഞ്ഞദിവസം വന്ന പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ വനിതാ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനവും മുസ്‌ലിം ഗേള്‍സ് ആന്റ് വിമണ്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്് സ്ഥാനം കൂടി വഹിക്കുന്നുണ്ട്. ഇത് ഇരു സംഘടനകളുടെയും ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ നിലപാടുമാത്രമാണെന്നുമാണ് സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. ലീഗില്‍നിന്നോ മുജാഹിദില്‍നിന്നോ സുഹറ മമ്പാടിനെ പിന്തുണയ്ക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല.
Next Story

RELATED STORIES

Share it