വനിതാ ഫോട്ടോ ജേണലിസ്റ്റുകളെ ആദരിച്ചു

തിരുവനന്തപുരം: അനേകം പ്രതിസന്ധികളെ അതിജീവിച്ച വനിതാ ഫോട്ടോ ജേണലിസ്റ്റുക ള്‍ ഒരേ വേദിയില്‍ സംഗമിച്ച അപൂര്‍വ മുഹൂര്‍ത്തത്തിനു തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് സാക്ഷിയായി. തൊഴിലിടങ്ങളില്‍ സ്ത്രീ ആയതിനാല്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവേചനവും പഴയ തലമുറ അവതരിപ്പിച്ചപ്പോള്‍ പുതുതലമുറ വിവേചനരഹിത തൊഴിലിടങ്ങളെക്കുറിച്ചു സംസാരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി കേരള മീഡിയ അക്കാദമി വിമന്‍സ് കോളജ് യൂനിയനുമായി സഹകരിച്ചാണു വനിതാ ഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തു വനിതാ ദിനത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര വാര്‍ത്താചിത്ര മേളയുടെ രണ്ടാം പതിപ്പിനു മുന്നോടിയായാണു ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുകളായ സരസ്വതി ചക്രബര്‍ത്തി, ഷിപ്രദാസ്, തേജസ് ഫോട്ടോഗ്രാഫര്‍ യു എസ് രാഖി, ആദ്യ ടെലിവിഷന്‍ ക്യാമറാ വുമണ്‍ അനുപമ, ഷാജില എന്നിവരെയാണ് ആദരിച്ചത്.
കോളജ് ഓഡിറ്റോറിയത്തി ല്‍ നടന്ന പരിപാടിയില്‍ കേരള മീഡിയാ അക്കാദമി ചെയര്‍മാ ന്‍ ആര്‍ എസ് ബാബു ഉപഹാരം സമര്‍പ്പിച്ചു. ഷിപ്രാദാസിനെ അക്കാദമി സെക്രട്ടറി കെ ജി സന്തോഷും, സരസ്വതി ചക്രബര്‍ത്തിയെ ഫോട്ടോ ജേണലിസ്റ്റ് ബിനുരാജ് മട്ടാഞ്ചേരിയും (മലയാള മനോരമ), എസ് രാഖിയെ പീതാംബരന്‍ പയ്യേരിയും (ഡെക്കാന്‍ ക്രോണിക്കിള്‍), അനുപമയെ ശിവജി കുമാറും (സിറാജ്), ഷാജിലയെ ബി സുമേഷും (കേരള കൗമുദി) പൊന്നാട അണിയിച്ച് ആദരിച്ചു.
ആദരിക്കല്‍ ചടങ്ങ് തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.  കോളജ് യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി എസ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it