kasaragod local

വനിതാ പോലിസ് നിയമനത്തില്‍ വര്‍ധനവ് വരുത്തും: മന്ത്രി

കാസര്‍കോട്: സംസ്ഥാനത്ത് വനിതാപോലിസുകാരുടെ നിയമനത്തില്‍ ഒരു ശതമാനം കൂടി വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പോലിസ് സ്റ്റേഷന്‍ താമസകെട്ടിട സമുച്ചയം പാറക്കട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ സേനയില്‍ വനിതാപോലിസുകാരുടെ എണ്ണം ആറു ശതമാനമായി ഉയര്‍ത്തി. 10 ശതമാനമാണ് ലക്ഷ്യം. അറുപത് വനിതാ എസ്‌ഐമാരേ കൂടി ഉടന്‍ നിയമിക്കും. 30 വനിതാപോലിസുകാരെ സ്ഥാന കയറ്റം നല്‍കിയും 30 വനിതകളെ നേരിട്ടും നിയമിക്കും. 21 വര്‍ഷം പൂര്‍ത്തിയാക്കിയ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഒരു ഗ്രേഡ് നല്‍കും. ഇത്തവണ ധനകാര്യ ബജറ്റില്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം കാസര്‍കോട് പാക്കേജില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പോലിസുകാര്‍ക്ക് മംഗളൂരുവില്‍ ചികില്‍സിച്ചാല്‍ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് നല്‍കുന്നത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വാര്‍ഡ് മെംബര്‍ ദിവാകര, കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി പി സുമേഷ്, കേരള പോലിസ് അസോസിയേഷന്‍ സെക്രട്ടറി പി ആര്‍ ശ്രീനാഥ്, അഡ്വ. സി കെ ശ്രീധരന്‍, ജില്ലാ പോലിസ് മേധാവി എ ശ്രീനിവാസ്, ഡിസിആര്‍ബി ഡിവൈഎസ്പി കെ ദാമോധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it