Flash News

വനിതാ പോലിസിന്റെ യൂനിഫോം ബിജെപി നേതാവ് വലിച്ചുകീറി

ഭോപാല്‍: വാഹന പരിശോധനയ്ക്കിടെ വനിതാ പോലിസ് ഉദ്യോഗസ്ഥയെ അപമാനിച്ച ബിജെപി നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ തികാംഗഡ് ജില്ലയില്‍ ഇന്നലെയാണ് സംഭവം. അമിതവേഗത്തില്‍ വന്ന ബിജെപി നേതാവ് മുബേന്ദ്ര സിങിന്റെ സ്‌കൂട്ടര്‍ ഒരു കുട്ടിയെ ഇടിച്ചിരുന്നു. തുടര്‍ന്ന് വാഹന പരിശോധനയ്ക്കായി സമീപത്ത് ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വണ്ടി മുന്നോട്ടെടുക്കുന്നതില്‍ തടസ്സം നിന്നു. എന്നാല്‍ അരിശത്തോടെ പോലിസുകാര്‍ക്ക് നേരെ പാഞ്ഞടുത്ത ഇയാളും കൂടെയുണ്ടായിരുന്ന പങ്കജ് എന്നയാളും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിനു ശേഷം പോലിസുകാരിയുടെ യൂനിഫോം വലിച്ചുകീറുകയും ചെയ്തു. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലിസ് പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it