വനിതാ പൈലറ്റ് കൂടെ വേണമെന്ന പുരുഷ പൈലറ്റിന്റെ വാശിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ടര മണിക്കൂര്‍
BY swapna en7 April 2016 1:07 PM GMT
X
swapna en7 April 2016 1:07 PM GMT
ചെന്നൈ: സഹ പൈലറ്റായ വനിതാ പൈലറ്റ്് ഉണ്ടെങ്കിലേ വിമാനം പുറപ്പെടൂ എന്ന പ്രധാന പൈലറ്റിന്റെ വാശിയില്‍ എയര്‍ ഇന്ത്യാ വിമാനം വൈകിയത് രണ്ടര മണിക്കൂര്‍. 110 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യയുടെ ചെന്നൈയില്‍ നിന്നും തിരുവനന്തപുരം വഴി മാലിയിലേക്കുള്ള വിമാനമാണ് പുരുഷ പൈലറ്റിന്റെ കടും പിടിത്തതില്‍ വൈകിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വനിതാ പൈലറ്റ് എത്താതെ വിമാനം പറത്തില്ലെന്ന വാശിയിലായിരുന്ന പ്രധാന പൈലറ്റ്. രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനം പൈലറ്റിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെ തുടര്‍ന്ന് 9.13നാണ് എടുത്തത്. എന്നാല്‍ വനിതാ പൈലറ്റ് നേരത്തെ തന്നെ ഡല്‍ഹിയിലേക്ക് മറ്റൊരു വിമാനത്തില്‍ തിരിച്ചിരുന്നു.
വിവാദ പൈലറ്റ് രാജിവച്ച് ആറുമാസത്തെ നോട്ടിസ് പിരീഡിലാണ്. കൂടാതെ ചൊവ്വാഴ്ച ഇയാള്‍ക്ക്് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇന്നലെ പെട്ടെന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT