Kollam Local

വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് അപര്യാദയായി പെരുമാറി : റേഷന്‍ ഡിപ്പോ ലൈസന്‍സിയുടെ അംഗീകാരം റദ്ദാക്കി



കൊല്ലം:റേഷന്‍ ഡിപ്പോ ലൈസന്‍സി പൂതക്കുളം പഞ്ചായത്തിലെ വനിതാ വൈസ് പ്രസിഡന്റിനോടും കാര്‍ഡുടമകളോടും അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഭൂതക്കുളം 250 ാം നമ്പര്‍ റേഷന്‍ ഡിപ്പോ നടത്തുവാന്‍ നല്‍കിയിരുന്ന അംഗീകാരം താല്‍ക്കാലികമായി പിന്‍വലിച്ചു. സൗജന്യമായി വിതരണം നടത്തേണ്ട റേഷന്‍ സാധനങ്ങള്‍ തിരിമറി തടത്തിയതായി സപ്ലൈ ഓഫിസിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാതെ തിരിമറി നടത്തുന്നതായുള്ള കാര്‍ഡുടമകളുടെ പരാതി അന്വേഷിക്കാന്‍ ചെന്നതായിരുന്നു വൈസ് പ്രസിഡന്റ്. കാര്‍ഡുടമകളോടും ഉദ്യോഗസ്ഥന്‍മാരോടും ജനപ്രതിനിധികളോടും മോശപ്പെട്ട ഭാഷയായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. 250ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡുകള്‍ 249 ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ നിന്നും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it