wayanad local

വനിതാ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി എന്‍ഡബ്ല്യൂഎഫ്

കല്‍പ്പറ്റ: വനിതാദിനം പതിവ് ചടങ്ങില്‍ ഒതുങ്ങുമ്പോള്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍. കൊടും വേനലില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചാണ് എന്‍ഡബ്ല്യുഎഫ് പ്രവര്‍ത്തകര്‍ വ്യത്യസ്തരായത്. വനിതാ ഹെല്‍പ് ലൈന്‍ എസ്‌ഐ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ തന്നെ മുന്നോട്ടുവരേണ്ടതുണ്ടെന്നും ഇതു കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അവര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ഏതു കാലത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇത് നിര്‍ധന രോഗികളെ ദുരിതത്തിലാക്കുന്നു. ഈ ദുരിതം തിരിച്ചറിഞ്ഞാണ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്. ജില്ലാ പ്രസിഡന്റ് പി മൈമൂന അധ്യക്ഷത വഹിച്ചു.
നൂര്‍ജഹാന്‍ കല്ലങ്കോടന്‍, ഡോ. സച്ചിന്‍ കുമാര്‍, സിജോ, ഡോ. ഫൈസല്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, പി ജമീല, സനൂജ അബൂബക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it