kozhikode local

വനിതാ ദിനത്തില്‍ ലഘുലേഖ; രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുമെന്ന് ലോ കോളജ് പ്രിന്‍സിപ്പലിന്റെ ഭീഷണി

കോഴിക്കോട്: ലോകവനിതാ ദിനത്തില്‍ ലഘുലേഖ വിതരണം ചെയ്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്നു ലോകോളജ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.
ഐ കെ ബാസില അടക്കം നാലു വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പരാതി നല്‍കിയത് ആരാണെന്നു വെളിപ്പെടുത്താനാവില്ലെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് റിപോര്‍ട് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനകത്ത് ഭരണകൂടത്തിന്റെയും വ്യവസ്ഥാപിത പാര്‍ടികളുടെയും അക്രമങ്ങള്‍ക്ക് ഇരയായവരെ കുറിച്ചുള്ള ലഘുലേഖയാണ് വിദ്യാര്‍ഥിനികള്‍ ഇന്നലെ എഴുതി തയ്യാറാക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തത്.
ഭരണകൂടവും വലതുപക്ഷ പാര്‍ടികളും നിരന്തരം വേട്ടയാടുന്ന സോണിസോറി, കശ്മീരിലെ വനിതകള്‍, കണ്ണൂരില്‍ സിപിഎം നിരന്തരമായി ആക്രമിക്കുന്ന ചിത്രലേഖ തുടങ്ങിയ പ്രശ്‌നങ്ങളാണ് ലഘുലേഖയില്‍ ഉണ്ടായിരുന്നത്.
ഇതിനെതിരെയാണ് ആരോ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്നും പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ലഘുലേഖയിലെ ചിലഭാഗങ്ങള്‍ രാജ്യദ്രോഹപരമാണെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. ഈ വിഷയങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ പ്രസിദ്ധീകരിക്കുന്നതാണെന്ന വിദ്യാര്‍ഥിനികളുടെ വാദം അംഗീകരിക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായില്ല.
ഇത്തത്തിലുള്ള നോട്ടീസുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.
Next Story

RELATED STORIES

Share it