Flash News

വനിതാ ദിനത്തില്‍ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നു

വനിതാ ദിനത്തില്‍ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നു
X
child-rape

ചിറ്റൂര്‍: ലോകം വനിതാ ദിനം ആചരിക്കുന്നതിനിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വന്തം ജില്ലയില്‍ ദലിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് 18കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നത്. വീടിന്റെ സമീപത്തായി കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് യുവതിയെ നാലംഗ സംഘം ബലാല്‍സംഗം ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നായ്ഡു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുംടുംബത്തിന് 5ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഗ്രൈറ്റര്‍ നോയ്ഡയില്‍ സുഹൃത്ത്‌ ബലാല്‍സംഗം ചെയ്ത് തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഇന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണപ്പെട്ടു. 95 ശതമാനം പൊള്ളലേറ്റ യുവതിയെ തിങ്കളാഴ്ചയാണ് ഡല്‍ഹിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ 18കാരനായ അജയ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. 16കാരിയായ പെണ്‍കുട്ടിയുമായി രണ്ടു വര്‍ഷമായി സൗഹൃദത്തിലായിരുന്നു ഇദ്ദേഹമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it