wayanad local

വനിതാ ദിനത്തില്‍ കുടുംബശ്രീയുടെ 'പെണ്‍പൂവ്' വിരിയും

കല്‍പ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ 'പെണ്‍പൂവ്' വിരിയും. ജില്ലാ മിഷന്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സ്ത്രീകളുടെ കൂട്ടായ്മയില്‍ കുടുംബശ്രീ ലോഗോ വിരിയിക്കുന്നത്.
അയ്യായിരത്തോളം വനിതകളെ അണിനിരത്തി മാനന്തവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. ആറിനു വൈകീട്ട് മൂന്നോടെ ജില്ലയിലെ വിവിധ സിഡിഎസുകളില്‍ നിന്നെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗ്രൗണ്ടില്‍ നിറയും. സാമ്പത്തിക, സാമൂഹിക, സ്ത്രീശാക്തീകരണം എന്നീ ആശയം വരുന്ന മൂന്നു പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ അണിനിരക്കുന്നതോടെ ലോക ചരിത്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുമെത്തും.
അയ്യായിരത്തോളം സ്ത്രീകളെ അണിനിരത്തുന്നതോടെ ലോക റെക്കോഡിലേക്ക് ഉയരുകയാണ് കുടുംബശ്രീ ലക്ഷ്യംവയ്ക്കുന്നത്.
ഇതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ കൃത്യമായി ഓരോ ദളങ്ങളിലും ഒത്തുചേരേണ്ടതുണ്ട്. ജില്ലാ മിഷന്‍ ടീമിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണ്. വാര്‍ത്താസമ്മേളനത്തില്‍ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, എഡിഎംസിമാരായ കെ പി ജയചന്ദ്രന്‍, കെ എ ഹാരിസ്, കെ ടി മുരളി, പ്രോഗ്രാം മാനേജര്‍ ജയേഷ്, ജെന്‍ഡര്‍ ആര്‍പി പവിത്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it