വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തത് അപലപനീയം : കെജിഎംഒഎ



തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ഒരുകൂട്ടം ആളുകള്‍ കൈയേറ്റം ചെയ്ത നടപടിയില്‍ കെജിഎംഒഎ പ്രതിഷേധിച്ചു. മുഴുവന്‍ പ്രതികളെയും ജാമ്യമില്ലാത്ത ആശുപത്രി സംരക്ഷണ നിയമമനുസരിച്ചും ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തല്‍ നിയമമനുസരിച്ചും അറസ്റ്റ് ചെയ്യണം. ഒരു ഡോക്ടര്‍ കോടതി ഡ്യൂട്ടിക്ക് പോയപ്പോള്‍ വനിതാ ഡോക്ടര്‍ രാവിലെ ഒപി നോക്കിത്തീര്‍ത്ത് എംആര്‍ കാംപയിന്റെ ഭാഗമായ പ്രതിരോധ കുത്തിവയ്പിന് പുറപ്പെടുമ്പോഴാണ് സംഭവം. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാതെ ഉള്ളവരെവച്ച് വിവിധ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ തിരിച്ചറിയണം. ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it