Kottayam Local

വനിതാ കൗണ്‍സിലറെ ആക്ഷേപിച്ച സംഭവം; പോലിസ് നടപടി സ്വീകരിച്ചിെല്ലന്ന് കോട്ടയം നഗരസഭയില്‍ വിമര്‍ശനം

കോട്ടയം: കോട്ടയം നഗരസഭ കഞ്ഞിക്കുഴി വാര്‍ഡ് അംഗം രേഖാ രാജേഷിനെ വാര്‍ഡിലെ ചടങ്ങിനിടെ ഒരാള്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലിസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ഇല്ലിക്കല്‍ മൈതാനത്ത് മള്‍ട്ടി സ്‌പോര്‍ട്‌സ് സ്റ്റേഡിയം സ്ഥപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കു ശേഷമാണ് പോലിസിന്റെ നടപടിയില്‍ ്രപതിഷേധമുയര്‍ന്നത്. ആക്ഷേപിച്ചയാള്‍ക്കെതിരേ നടപടിയുണ്ടായില്ലെന്ന് രേഖാ രാജേഷ് യോഗത്തില്‍ പറഞ്ഞു.
വിവരം ചെയര്‍പേഴ്‌സണിനെയും അറിയിച്ചിരുന്നു. തനിക്ക് മാത്രമല്ല, മറ്റുള്ള വനിതാ കൗണ്‍സിലര്‍മാര്‍ക്കും ഇത്തരം ദുരനുഭവമുണ്ടാവാമെന്ന് ഇവര്‍ പറഞ്ഞു. പോലിസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന പറഞ്ഞു. മറ്റ് ചില വനിതാ കൗണ്‍സിലര്‍മാരും സമാന അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും ശക്തമായ നടപടി വേണമെന്നും ബിന്ദു സന്തോഷ്‌കുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ശക്തമായ നടപടി വേണമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബും ആവശ്യപ്പെട്ടു. ഇതിനിടെ ഭരണകക്ഷി അംഗങ്ങള്‍ക്ക് പോലും പോലിസില്‍ നിന്ന് നീതീ ലഭിക്കുന്നില്ലേ എന്ന പ്രതിപക്ഷത്ത് നിന്നുള്ള അഡ്വ.ഷീജ അനിലിന്റെ ചോദ്യം ബഹളത്തിനിടയാക്കി. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ബഹളത്തിന് കാരണമാക്കിയത്. സംഭവത്തെ രാഷ്ട്രീയമായി കാണുന്ന നിലപാട് ശരിയല്ലെന്നും കൗണ്‍സിലിന്റെ മൊത്തം പ്രശ്‌നമായി ഇതിനെ കാണണമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പട്ടു. പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സിലിന്റെ മൊത്തം വികാരമായി കണ്ട് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടണമെന്ന് എം പി സന്തോഷ്‌കുമാറും ടി സി റോയിയും ആവശ്യപ്പെട്ടു. ഇതോടെ കൗണ്‍സിലിന്റെ വികാരം പോലിസിനെ അറിയിക്കുമെന്നും സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
കുമാരനല്ലൂര്‍ മേഖലയില്‍ 10 ദിവസത്തിനകം ആവശ്യത്തിനു ശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്ന് സെ്രകട്ടറി യോഗത്തെ അറിയിച്ചു. എംസി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഓടകള്‍ സ്ഥാപിക്കുമ്പോള്‍ കൗണ്‍സിര്‍മാരുടെ അഭി്രപായം തേടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതോടെ ഇക്കാര്യം കെഎസ്ടിപി അധികൃതരെ അറിയിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇല്ലിക്കല്‍ െമെതാനത്ത് നിര്‍മിക്കുന്ന മള്‍ട്ടി പര്‍പസ് സ്റ്റേഡിയത്തിനൊപ്പം ഹെല്‍ത്ത് ക്ലബ്ബ് നിര്‍മിക്കുന്നതിന് യോഗം അനുമതി നല്‍കി.
Next Story

RELATED STORIES

Share it