kozhikode local

വനിതാ കോളജില്‍ ജീവനക്കാരിക്ക് മര്‍ദനം: പോലിസ് കേസെടുത്തു

നാദാപുരം: ചെക്യാട് ഉമ്മത്തൂര്‍ എസ്‌ഐ വനിത കോളജില്‍ ജീവനക്കാരിക്ക് മര്‍ദനവും അസംഭ്യവര്‍ഷവും. വളയം പോലിസ് കേസെടുത്തു. നാദാപുരം സ്വദേശിനിയും കെഡിസി ബാങ്ക് ജീവനക്കരന്‍ കെ പി സുധീഷിന്റെ ഭാര്യയുമായ കുന്നും പുറത്ത് വീട്ടില്‍ പി രേഖ (32)ക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ കോളജിലെത്തിയ  മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ജീവനക്കാരിയെ മര്‍ദിച്ചത്.
സ്ത്രീകള്‍ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും കൂടെയുണ്ടായിരുന്ന പുരുഷന്‍ അസംഭ്യം പറയുകയും ചെയ്‌തെന്നാണ് രേഖ പരാതി പെട്ടത്. കോളജില്‍ ഈ അധ്യയന വര്‍ഷം ബിബിഎ കോഴ്‌സിനായി തൂവ്വക്കുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനി എത്തിയിരുന്നു. ആഗസ്ത് മാസം ആദ്യ വാരമാണ് അഡ്മിഷനും വേണ്ടി ഇവര്‍ എത്തിയത്.
എന്നാല്‍ ഈ സമയത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അഡ്മിഷന്‍ ക്ലോസ് ചെയ്തതായി വിദ്യാര്‍ഥിനിയെയും കൂടെയുള്ളവരെയും ബോധ്യപ്പെടുത്തി മടക്കി അയച്ചിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥിനി കോളജില്‍ മാനേജ്‌മെന്റില്‍ സ്വാധീനം ചെലുത്തി സീറ്റ് നേടിയതായി പരാതിക്കാരി പറഞ്ഞു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം മേപ്പയ്യൂരില്‍ നാല് പരീക്ഷകള്‍ ഡിസ്റ്റന്‍സ് ആയി എഴുതുകയും ചെയ്തു. അഞ്ചാമത്തെ പരീക്ഷ ദിവസമായ വെള്ളിയാഴ്ച്ചയെത്തിയാണ് ഇവര്‍ അക്രമം നടത്തിയതെന്നും പരാതിക്കാരി പറയുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ കോളജ് ജീവനക്കാരി വടകര ജില്ലാ ആശുപത്രിയിലും നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടുകയും വളയം പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. കോളജില്‍ വച്ച് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തില്‍ കോളജ് മാനേജ്‌മെന്റെ ജീവനക്കാരിക്ക് അനുകൂലമായ നടപടി കൈക്കൊണ്ടില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചു. ജീനക്കാരിയുടെ പരാതിയില്‍ പോലിസ് കേസെടുത്തതായി വളയം എസ്‌ഐ പി എല്‍ ബിനുലാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it