വനിതാ കമ്മീഷന് മനുഷ്യ വിസര്‍ജ്യം അയച്ച സംഭവം; റിപോര്‍ട്ട് കോടതിക്ക് നല്‍കണം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ കാര്യാലയത്തിലേക്ക് ഭീഷണിക്കത്തും മനുഷ്യ വിസര്‍ജ്യവും തപാല്‍ വഴി അയച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിവരുന്ന അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസിന്റേതാണ് ഉത്തരവ്.
യുവനടിയെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്നാണ് കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരേ ഭീഷണിക്കത്തും മനുഷ്യ വിസര്‍ജ്യവും തപാലില്‍ ലഭിച്ചത്. ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മ്യൂസിയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐപിസിയിലെ വകുപ്പുകളും കേരള പോലിസ് ആക്റ്റിലെ വകുപ്പുകളും ചേര്‍ത്ത് അന്വേഷണം നടന്നുവരുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it