Pathanamthitta local

വനിതാ കമ്മീഷന്‍ സിറ്റിങ്: നിരവധി പരാതികള്‍ പരിഗണിച്ചു

പത്തനംതിട്ട: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണന്‍ എം സി ജോസഫൈന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടത്തിയ സിറ്റിങില്‍ 75 പരാതികള്‍ പരിഗണിച്ചത്. ഇതില്‍ 31 പരാതികള്‍ പരിഹരിച്ചു.
വിവിധ വകുപ്പുകളുടെ റിപോര്‍ട്ടിനായി 44 പരാതികള്‍ കൈമാറി. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജനങ്ങളുടെ ഇടയിലേക്ക് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുകയാണ് വനിതാ കമ്മീഷന്റെ ദൗത്യമെന്ന് സിറ്റിങിന് ശേഷം കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു.
പശുവിനെ വളര്‍ത്തലിനെതിരെ സമീപവാസികള്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന കുറ്റൂര്‍ സ്വദേശിനിയുടെ പരാതി കമ്മീഷന്‍ പരിഗണിച്ചു. പ്രളയബാധിത മേഖലയായിരുന്ന ഈ പ്രദേശത്ത് മാലിന്യങ്ങള്‍ പുറംതള്ളുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാല്‍ ഒരു മാസത്തിനകം മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ പരാതിക്കാരിക്ക് നിര്‍ദേശം നല്‍കി.
തപാല്‍ വകുപ്പിലെ ഇ ഡി പോസ്റ്റ് ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് സമരകാലത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ ജീവനക്കാരന്‍ മല്ലപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. പൊടിയാടി സ്വദേശിനിയായ വൃദ്ധ വീട്ടിലൊപ്പം കഴിയുന്ന സഹോദരന്റെ മകനും കുടുംബവും പലവിധത്തില്‍ ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയുമായാണ് കമ്മീഷനെ സമീപിച്ചത്. വൃദ്ധയോട് മോശമായി പെരുമാറിയ കുടുംബാംഗങ്ങളെ കമ്മീഷന്‍ താക്കീത് ചെയ്തു.
അടൂര്‍ പയ്യനല്ലൂര്‍ സ്വദേശിനിയായ 90 വയസുള്ള വൃദ്ധ മാതാവ് നല്‍കിയ പരാതിയില്‍ എതിര്‍ കക്ഷികളായ കൊച്ചുമക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയെങ്കിലും പരാതിക്കാരിയുടെ വാര്‍ധ്യസഹജമായ ആരോഗ്യനില കണക്കിലെടുത്ത് ചെയര്‍പേഴ്‌സന്റെ നിര്‍ദേശപ്രകാരം കമ്മീഷന്‍ അംഗം നേരിട്ടെത്തി പരിഹരിക്കുന്നതിനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it