വനിതാ കമ്മീഷന്‍ അധ്യക്ഷ സിപിഎമ്മിന് വിടുപണി ചെയ്യുന്നു

തൃശൂര്‍: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിടുപണി ചെയ്യുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി തല്‍സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തി ല്‍ സംഘടിപ്പിച്ച ഐജി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീപീഡനക്കേസുകളില്‍ വനിതാ കമ്മീഷന്‍ പക്ഷപാതപരമായ നിലപാടുകളാണ് എടുക്കുന്നതെന്നും അവര്‍ പറഞ്ഞു. തെക്കേ ഗോപുരനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഐജി ഓഫിസിന് സമീപം പോലിസ് തടഞ്ഞു. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, അനില്‍ അക്കര എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചര്‍, യു ജോസഫ്, സി ബി ഗീത സംസാരിച്ചു.

Next Story

RELATED STORIES

Share it