വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം എന്‍ഐഎ അന്വേഷിക്കണം

കോട്ടയം: സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. വനിതാ കമ്മീഷന്റെ താക്കോല്‍സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഐഎസിന്റെ ഏജന്റുമാരാണെന്നും അവരുടെ വാക്കുകളാണ് വനിതാ കമ്മീഷനിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡോ. ഹാദിയ കേസില്‍ വനിതാ കമ്മീഷനിലൂടെ പുറത്തുവന്നത് ഐഎസിന്റെയും പോപുലര്‍ഫ്രണ്ടിന്റെയും നിലപാടാണ്. എന്‍ഐഎയുടെ ലൗജിഹാദ് അന്വേഷണത്തില്‍ വനിതാ കമ്മീഷനെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രിംകോടതിയില്‍ ഷെഫിന്‍ ജഹാനുവേണ്ടി കപില്‍ സിബിലിനെ ഹാജരാക്കിയത് കെപിസിസി നേതൃത്വം ഇടപെട്ടാണെന്നും ഇത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it