വനിതാ കംപാര്‍ട്ട്‌മെന്റ് സുരക്ഷ: കോടതി റിപോര്‍ട്ട് തേടി

കൊച്ചി: ട്രെയിനുകളില്‍ വനിതാ കംപാര്‍ട്ട്‌മെന്റുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനു നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി റെയില്‍വേയുടെ റിപോര്‍ട്ട് തേടി. തൃശൂര്‍ അണ്ടത്തോട് സ്വദേശി രാജേഷ് എ നായര്‍ നല്‍കിയ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സ്ത്രീയാത്രികരുടെ സുരക്ഷയ്ക്ക് സമഗ്ര പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം. വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിരീക്ഷണകാമറയും അലാറവും വേണം. സുരക്ഷയ്ക്കായി വനിതാ പോലിസിനെയും നിയോഗിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it