Flash News

വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്
X

കാകമിഗഹാര (ജപ്പാന്‍): വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ചൈനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചുകയറിയത്. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നേടുന്നത്. ഇന്ത്യ ആതിഥ്യം വഹിച്ച 2004ലെ ഏഷ്യാകപ്പില്‍ ജപ്പാനെ 1-0നു തോല്‍പ്പിച്ചാണ് ഒടുവില്‍ ഇന്ത്യ കിരീടം നേടിയത്. ഈ വിജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിക്കും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി.
പെനല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യത്തെ അഞ്ചു കിക്കുകളില്‍ നാലെണ്ണം വീതം വലയിലെത്തിച്ച  ഇരുടീമുകളും 4-4നു സമനില പാലിച്ചു. തുടര്‍ന്ന്  സഡന്‍ഡെത്തിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ഇന്ത്യയ്ക്കായി റാണി ആദ്യത്തെ ഷോട്ട് വലയിലെത്തിച്ചപ്പോള്‍, ചൈനീസം താരം അവസരം പാഴാക്കി. ഇതോടെ 5-4 ന് ഇന്ത്യ കിരീടത്തിലും ഇന്ത്യ മുത്തമിട്ടു.
Next Story

RELATED STORIES

Share it