Flash News

വനിതാ ഏഷ്യാകപ്പ് ഹോക്കി; ചൈനയ്‌ക്കെതിരേ ഇന്ത്യക്ക് ജയം

വനിതാ ഏഷ്യാകപ്പ് ഹോക്കി; ചൈനയ്‌ക്കെതിരേ ഇന്ത്യക്ക് ജയം
X


സ്യോള്‍:  അഞ്ചാം വനിതാ ഏഷ്യാ കപ്പ് ഹോക്കിയിലെ രണ്ടാം മല്‍സരത്തില്‍ ലോക എട്ടാം നമ്പര്‍ ടീം ചൈനയെ 3-1ന് പരാജപ്പെടുത്തി വിജയം തുടര്‍ന്ന് ഇന്ത്യ. വന്ദന ഖട്ടാരിയയുടെ ഇരട്ടഗോള്‍ മികവില്‍ മുന്നില്‍ നിന് ഇന്ത്യക്ക് വേണ്ടി ഗുര്‍ജിത് കൗറും പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടക്കത്തിലേ ആക്രമണം അഴിച്ചു വിട്ട ഇന്ത്യന്‍ പെണ്‍പട ചൈനയെ തുരത്തുകയായിരുന്നു. ലിലിമ മിന്‍സ്, നവ്ജീത് കൗര്‍, വന്ദന ത്രയമായിരുന്നു ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ വന്ദനയിലൂടെ ഇന്ത്യ ലീഡെടുത്തു.  ചൈനീസ് പോസ്റ്റിലേക്ക് റിവേഴ്‌സ് ഷോട്ടുതിര്‍ത്ത ലിലിമയുടെ ഷോട്ടിന് സ്്റ്റിക് വയ്‌ക്കേണ്ട പണിയേ വന്ദനയ്ക്കുണ്ടായിരുന്നുള്ളൂ.  പിന്നീടും ആക്രമണദാഹത്തോടെ കളിമെനഞ്ഞ ഇന്ത്യക്കായി വന്ദന 11ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി ഇന്ത്യക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ഒന്നാന്തരം ഷോട്ട് മിഡ്ഫീല്‍ഡര്‍ ഉദിത ഉതിര്‍ത്തെങ്കിലും ചൈനീസ് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടി പന്ത് പുറത്തേക്ക് നീങ്ങി. എന്നാല്‍ വീണ്ടും പന്ത് സ്വീകരിച്ച ഉദിതയെ ഡിഫന്‍ഡര്‍മാര്‍ പൊതിഞ്ഞതോടെ പന്ത് വന്ദനയ്ക്ക് നല്‍കിയപ്പോള്‍ ലക്ഷ്യം തെറ്റാതെ വന്ദന പന്ത് വലയിലെത്തിക്കുകയായിരുന്നു.  എന്നാല്‍ 15ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് വിള്ളല്‍ വീഴ്ത്തി ചൈനീസ് താരം വെന്‍ ഡെന്‍ മികച്ചൊരു ഫീല്‍ഡ് ഗോളോടെ ചൈനയുടെ ലീഡ് ഒന്നാക്കി ചുരുക്കി. ആദ്യ ക്വാര്‍ട്ടറില്‍ നാല് പെനല്‍റ്റി കോര്‍ണറുകള്‍ ചൈനയ്ക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ സവിതയുടെ വീരോചിത പ്രകടനത്തിന് മുന്നില്‍ ചൈന മുട്ടുമടക്കി.  പിന്നീടുള്ള രണ്ടും മൂന്നും ക്വാര്‍ട്ടറുകളില്‍ പ്രതിരോധത്തില്‍ ഊന്നിക്കളിച്ച ഇന്ത്യയെ തകര്‍ത്ത് ഗോള്‍ സ്വന്തമാക്കാന്‍ ചൈനക്ക് കഴിഞ്ഞില്ല. എന്നാല്‍ നാലാം ക്വാര്‍ട്ടറിലെ 51ാം മിനിറ്റില്‍ ഇന്ത്യക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ കൂടി ലക്ഷ്യം കണ്ടതോടെ 3-1ന്റെ ജയവുമായി ഇന്ത്യ കളം പിരിഞ്ഞു. നേരത്തേ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജപ്പാനെ 4-1ന് പരാജയപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it