kasaragod local

വനിതാതൊഴില്‍ പരിശീലന കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമായി

പെര്‍ള: പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കു തൊഴില്‍ പരിശീലനം നല്‍കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍മകജെ പഞ്ചായത്ത് ആരംഭിച്ച കേന്ദ്രം വന്യമൃഗങ്ങള്‍ക്കു മഴക്കാല വിശ്രമകേന്ദ്രമായി. വന്‍തുക ചെലവഴിച്ചു നിര്‍മിച്ച കെട്ടിടത്തിന്റെ വാതില്‍ പൂട്ടാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ സാമൂഹിക വിരുദ്ധരും ഇവിടെ തമ്പടിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
എന്‍മകജെ പഞ്ചായത്ത് രണ്ടാംവാര്‍ഡിലെ ബാക്കിലപദവില്‍ കുട്ടികള്‍ക്കുവേണ്ടി നഴ്‌സറിയും അതിനോടനുബന്ധിച്ചു നിര്‍ധന സ്ത്രീകള്‍ക്കു തൊഴില്‍പരിശീലന കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് സാമൂഹിക വിരുദ്ധര്‍ക്കും വന്യമൃഗങ്ങള്‍ക്കും താവളമായി മാറിയത്.
അഞ്ചുവര്‍ഷം മുമ്പു നഴ്‌സറിക്കു മറ്റൊരു കെട്ടിടം സ്ഥാപിച്ചു. അതിനു ശേഷം വനിതകള്‍ക്കു തുന്നല്‍ പരിശീലനകേന്ദ്രമായി ഇതു നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
എന്നാല്‍ തുന്നല്‍ പരിശീലനം നല്‍കുന്ന ടീച്ചര്‍ക്കു പഞ്ചായത്ത് പിന്നീട് ശമ്പളം നിര്‍ത്തിവച്ചു. അതിനെത്തുടര്‍ന്ന് അവര്‍ ജോലി ഉപേക്ഷിച്ചു. അതിനു ശേഷം കെട്ടിടത്തിന്റെ വാതില്‍ വര്‍ഷങ്ങളായി തുറന്നിട്ടിരിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ തുന്നല്‍ മെഷീന്റെ അവശിഷ്ടങ്ങളുമുണ്ട്. വന്‍തുക ചെലവഴിച്ചു ഉണ്ടാക്കിയ കെട്ടിടം ഇപ്പോള്‍ അനാഥമായിക്കിടക്കുകയാണ്.






Next Story

RELATED STORIES

Share it