Gulf

വനിതകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥനാര്‍ബുദം

വനിതകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥനാര്‍ബുദം
X
ദുബയ്: വനിതകള്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം സ്ഥനാര്‍ബുദമാണന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം യുഎഇയില്‍ കണ്ടെത്തിയ 4500 അര്‍ബുദ രോഗങ്ങളില്‍ 1054 പേര്‍ക്ക് സ്ഥനാര്‍ബുദമാണന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയാല്‍ പൂര്‍ണ്ണമായും ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്ന രോഗമാണിത്. ശാരീരത്തേയും മനോ വികാരങ്ങളെയും മാനസിക നിലയേയും തളര്‍ത്തുന്ന രോഗമാണ് സ്ഥനാര്‍ബുദം. യു.എഇയിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ അവീവോ ഗ്രൂപ്പ് 'ബ്രെസ്താറ്റിക്കാ' എന്ന പേരില്‍ നടത്തുന്ന സൗജന്യ ചികില്‍സയുടെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3 ലക്ഷം ദിര്‍ഹം വരെയുള്ള സൗജന്യ ചികില്‍സയാണ് അവീവോ ഗ്രൂപ്പ് നല്‍കുന്നത്. അവീവോ ഗ്രൂപ്പ് സി.ഇ.ഒ. ദില്‍ഷാദ് അലി, ഡോ.ലൈല ജാസ്മി, ഡോ. മരിയോ റിസ്സോ എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it