Flash News

വനിതകളുടെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം



ലണ്ടന്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം. ലോക രാജ്യങ്ങളായ കരുത്തരായ എട്ട് രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയോടൊപ്പം ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, പാകിസ്താന്‍ എന്നീ ടീമുകളാണ് പര്‌സപരം കരുത്ത് പരീക്ഷിക്കുന്നത്. ഡിആര്‍എസ്(ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഇത്തവണത്തെ വനിതാ ലോകകപ്പില്‍ ആദ്യമായി പരീക്ഷിക്കും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളിലേക്ക്1. ആസ്‌ത്രേലിയനിലവിലെ ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയ ഇത്തവണയും താരസമ്പന്നമായാണ് ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയിരിക്കുന്നത്. യുവതാരങ്ങളും പരിചയ സമ്പന്നരായ താരങ്ങളും അണിനിരക്കുന്ന ആസ്‌ത്രേലിയന്‍ ടീം ഇത്തവണത്തെ ലോകകപ്പിലും കിരീടം നേടാന്‍ പ്രാപ്തിയുള്ളവരാണ്.അലക്‌സ് ബ്ലാക്ക്‌വെല്ലിന്റെ ബാറ്റിങ് മികവാണ് ആസ്‌ത്രേലിയയുടെ തുറുപ്പ് ചീട്ട്. ബൗളര്‍മാരായ എല്‍സി പെറിയും മേഗന്‍ സ്‌കട്ടും മികച്ച ഫോമില്‍ പന്തെറിയുന്നതും ആസ്‌ത്രേലിയക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സ്‌കട്ട് പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു സ്‌കട്ട്.2. ഇംഗ്ലണ്ട്ആതിഥേയരായ ഇംഗ്ലണ്ടും ഇത്തവണ ശക്തമായ താരനിരയുമായാണ് കളത്തിലിറങ്ങുന്നത്. സ്വന്തം മൈതാനത്തിന്റെ തിണ്ണമിടുക്ക് കാട്ടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞാല്‍ കിരീടം സ്വന്തം നാട്ടില്‍ നിന്ന് പുറത്തുപോവില്ല. ഹെതര്‍ നൈറ്റ് ക്യാപ്റ്റനായുള്ള ഇംഗ്ലണ്ട് നിരയില്‍  ടസ്മിന്‍ ബ്യൂമൗണ്ട്, കത്രീന ബ്രൂട്ട്, ജോര്‍ജിയ എല്‍വസ്, ജെന്നി ഗണ്‍, അല്‍ക്‌സ് ഹാര്‍ട്ട്‌ലി എന്നിവരെല്ലാം വിജയം സമ്മാനിക്കാന്‍ പ്രാപ്തിയുള്ള താരങ്ങളാണ്. ജെന്നി ഗണ്‍, ലൗറ മാര്‍ഷ് തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളാണ് ടീമിന്റെ വജ്രായുധം. 2009 ല്‍ ഇംഗ്ലണ്ട് കിരീടം ചൂടിയപ്പോള്‍ ടീമില്‍ ജെന്നി ഗണ്ണും ലൗറ മാര്‍ഷും ടീമിലുണ്ടായിരുന്നു. മധ്യനിര താരം കത്രീന ബ്രൂട്ട് കളിക്കുന്ന നാലാം ഏകദിന ലോകകപ്പാണിത്.3. ദക്ഷിണാഫ്രിക്കഡെയ്ന്‍ വാന്‍ നിക്കിറിക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്ക് വില്ലനായിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നിക്കിറിക്ക് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. എന്നല്‍ പൂര്‍ണ ആരോഗ്യ സ്ഥിതിയിലേക്കെത്താത്തതിനാല്‍ ആദ്യ മല്‍സരങ്ങളില്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. നിലവിലെ വനിതാ ക്രിക്കറ്റിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ  ഷബ്‌നിം ഇസ്‌മൈലിന്റെ ബൗളിങ് പ്രകടനമാണ് ടീമിന്റെ കരുത്ത്.4. ന്യൂസിലന്‍ഡ്പരിക്കിന്റെ പിടിയിലാണ് ന്യൂസിലന്‍ഡും ലോകകപ്പ് കളിക്കാനെത്തിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സോഫി ഡിവൈന്‍ പരിക്ക് ഭേദമായി കിവീസ് നിരയില്‍ തിരിച്ചെത്തിയത് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ബാറ്റിങില്‍ ക്യാപ്റ്റന്‍ സൂസി ബേറ്റ്‌സും സോഫി ഡിവൈനുമാണ് ടീമിന്റെ കരുത്ത്. ബൗളിങില്‍ 16 കാരിയായ അമീലിയ കെര്‍ കിവിസീന് വേണ്ടി കന്നി ലോകകപ്പ് കളിക്കുന്നുണ്ട്.5. ഇന്ത്യമിഥിലി രാജും സംഘവും മികച്ച ഫോമിലാണ് ഇത്തവണ ഇംഗ്ലണ്ടിലേക്കെത്തിയിരിക്കുന്നത്. സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും ശ്രീലങ്കയെ 109 റണ്‍സിന് നാണം കെടുത്തിയ ഇന്ത്യയും ലോകകപ്പില്‍ മുത്തമിടാന്‍ കെല്‍പ്പുള്ള ടീമാണ്. ബൗളിങില്‍ ജുലാന്‍ ഗോസാമിയുടെ ബൗളിങാണ് കുന്തമുന. ഇക്താ ബിഷിതും, വേദ കൃഷ്ണമൂര്‍ത്തിയും ഹര്‍മന്‍പ്രീത് കൗറും മികച്ച ഫോമില്‍ കളിക്കുന്നതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.6. വിന്‍ഡീസ്ഇന്ത്യയില്‍ നടന്ന ട്വന്റി ലോകകപ്പില്‍ മുത്തമിട്ട മികവ് ഇംഗ്ലണ്ടിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസുള്ളത്. സ്റ്റാഫനി ടെയ്‌ലര്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരുടെ ഓള്‍ റൗണ്ട് മികവാണ് വിന്‍ഡീസിന്റെ ശക്തി. ബൗളിങില്‍ അനീസ് മഹമ്മദ് പട നയിക്കുമ്പോള്‍ പിന്തുണയ്ക്കാന്‍ യുവ ബൗളിങ് നിരയും വിന്‍ഡീസിനൊപ്പമുണ്ട്.7. പാകിസ്താന്‍ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ പാകിസ്താന്‍ പുരുഷ ടീമിനെപ്പോലെ തന്നെയാണ് പാക് വനിതാ ടീമും. ഏകദിന ലോകകപ്പിനെത്തുമ്പോള്‍ റാങ്കിങില്‍ ഏഴാം സ്ഥാനത്താണ് പാകിസ്താനുള്ളത്. പരിചയ സമ്പന്നയായ സന മിറാണ് ടീമിന്റെ ക്യാപ്റ്റന്‍. ബാറ്റിങില്‍ ബിസ്മാ മറൂഫാണ് ടീമിന്റ നട്ടെല്ല്. ബൗളിങ് നിരയില്‍ അസ്മാവിയ ഇക്ബാലാണ് ടീമിന്റെ പ്രതീക്ഷ.8. ശ്രീലങ്കനിലവിലെ ഫോമില്‍ അത്ര മികച്ച ഫോമിലല്ല ശ്രീലങ്കയുള്ളത്. ഫാസ്റ്റ് ബൗളര്‍ ശശികല ശ്രീവര്‍ധനയാണ് ശ്രീലങ്കയുടെ വജ്രായുധം. ഇനോക്ക റണവീരയാണ് ശ്രീലങ്കയുടെ ക്യാപ്റ്റന്‍. ഇഷാനി ലോക്‌സുറിയാകയുടെ ഓള്‍ റൗണ്ട് പ്രകടനും ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു. അവസാന സന്നാഹ മല്‍സരത്തില്‍ ഇന്ത്യയോട് ശ്രീലങ്ക പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it