wayanad local

വനവാസികളുടെ വിദ്യാഭ്യാസം : ഗോത്രസാരഥി പദ്ധതിയും നിലയ്ക്കുന്നു



സുല്‍ത്താന്‍ ബത്തേരി: വനവാസി വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിയ ഗോത്രസാരഥി പദ്ധതിയും നിലക്കുന്നു. പുതിയ വിദ്യാഭ്യാസ വര്‍ഷം ടിഡിഒയുടെ അനുമതിയില്ലാതെ ഒരു വിദ്യായാലയവും ഈ പദ്ധതിക്കായി വാഹനം ഏര്‍പ്പാടാക്കരുതെന്നാണ് വിദ്യാലയ നടത്തിപ്പുകാര്‍ക്ക് ലഭിച്ച ഉത്തരവില്‍ പറയുന്നത്.സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മാത്രം 38 എട്ട് വിദ്യാലയങ്ങളില്‍ ഗോത്രസാരഥിയെ ആശ്രയിച്ച് വിദ്യാലയത്തിലെത്തു—ന്ന ആദിവാസി കുട്ടികള്‍ ഉണ്ട്. വിദ്യാഭ്യാസ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ വാഹനം ഉറപ്പാക്കിയാലെ ഈ കുട്ടികളെ സമയത്തിന് ക്ലാസുകളിലെത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കിയ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെങ്കിലും ജൂണ്‍ ആദ്യം മുതല്‍ ഇത് നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്വന്തമായി വാഹനങ്ങളുള്ള ചില എയ്ഡഡ് വിദ്യലയ നടത്തിപ്പുകാര്‍ ഈ പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് വരുത്തുതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം ഈ ആവശ്യത്തിന് ഓടിയ വാഹനങ്ങളുടെ വാടക കുടിശിക മാര്‍ച്ച് വരെയുള്ളത് ഉടനെ നല്‍കുമെന്നും സുല്‍ത്താന്‍ ബത്തേരി ടിഡിഒ ഓഫിസില്‍ നിന്നും അിറയിച്ചു.
Next Story

RELATED STORIES

Share it