Second edit

വനരോദനം

അടുത്ത മാസമാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പാരിസില്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. ആഗോള താപനം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കിനിര്‍ത്താനുള്ള നടപടികളെ കുറിച്ച് രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി ചര്‍ച്ചചെയ്യാന്‍ പോവുന്നു. എന്നാല്‍, ഇന്നത്തെ രീതിയിലാണ് ലോകത്ത് വ്യാവസായികോല്‍പാദനം നടക്കുന്നതെങ്കില്‍ ഉച്ചകോടി എടുക്കുന്ന വലിയ തീരുമാനങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എങ്കില്‍ ആഗോള താപനം 2.7 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആ വര്‍ധനമൂലം ഉണ്ടാവും.
പ്രധാന കാരണം വമ്പന്‍ ബഹുരാഷ്ട്ര കമ്പനികള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാത്തതുതന്നെ. 2014 സപ്തംബറില്‍ വനസംരക്ഷണം സംബന്ധിച്ച് ഒരു ന്യൂയോര്‍ക്ക് പ്രഖ്യാപനമുണ്ടായിരുന്നു. 300 ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗത്തിന്റെ തീരുമാനമാണ് പ്രഖ്യാപനമായി വന്നത്. മിക്കതും അമേരിക്കന്‍ കമ്പനികള്‍. 2030 ആവുന്നതോടെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ മൂലമുള്ള വനനശീകരണം ഗണ്യമായ അളവില്‍ കുറയ്ക്കാമെന്ന് കമ്പനിയുടമകള്‍ ഉറപ്പുനല്‍കി. എന്നാല്‍, കഴിഞ്ഞ 14 മാസത്തിനുള്ളില്‍ വനനശീകരണം തടയുന്ന കാര്യമായ നടപടിയുണ്ടായില്ല. ഭരണകൂടങ്ങളും വലുതായൊന്നും ചെയ്തില്ല. മുമ്പ് ഇതുസംബന്ധിച്ചു നടന്ന മഹാസമ്മേളനത്തില്‍ പങ്കെടുത്ത 122 രാഷ്ട്രങ്ങളില്‍ 40 എണ്ണം മാത്രമേ വനസംരക്ഷണം പ്രധാന വിഷയമായെടുത്തുള്ളൂ.
Next Story

RELATED STORIES

Share it