Idukki local

വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

അടിമാലി: നേര്യമംഗലം വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍പെട്ട പരപ്പര ഭാഗത്താണ് 30 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ അവശനിലയില്‍ കണ്ടത്.വെള്ളിയാഴ്ച വൈകിട്ടാണ് ആനയെ കണ്ടതായി വനപാലകര്‍ക്ക് വിവരം ലഭിച്ചത്.
നേര്യമംഗലം റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫി,അടിമാലി റേഞ്ച് ഓഫിസര്‍ കെഎന്‍. ബാബു എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി.കോന്നി ആനപരിശീലന കേന്ദ്രത്തില്‍ നിന്നും ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഇവിടെയെത്തി ചികിത്സ നടത്തിയെങ്കിലും രക്ഷപെടുത്താനായില്ല.
ഇന്നലെ വൈകിട്ട് ആന് ചെരിഞ്ഞു. തുടര്‍ന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഫ്‌സല്‍ മുഹമ്മദ്,മൂന്നാര്‍ ഡിഎഫ്ഒ കെആര്‍ സാബു എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രിയില്‍ തന്നെ ജഡം ദഹിപ്പിച്ചു. കാട്ടാനകള്‍ തമ്മില്‍ നടത്തിയ ആക്രമണത്തിലാണ് ആനയ്ക്ക് പരിക്കേറ്റതെന്നതാണ് നിഗമനം.
ആനയുടെ തലയുടെ ഭാഗത്ത് ആനകള്‍ കുത്തിയതെന്നു കരുതുന്ന മൂന്നു മുറിവുകള്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it