palakkad local

വനത്തില്‍ നിന്നു ചന്ദനമരം മുറിച്ചുകടത്തിയ പ്രധാന പ്രതി പിടിയില്‍



ആലത്തൂര്‍: നെല്ലിയാമ്പതി റെയ്ഞ്ച്, തിരുവഴിയാട് സെക്ഷന്‍ പരിധിയിലെ റിസര്‍വ് വനത്തില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ പ്രധാന പ്രതിയായ അടിപ്പെരണ്ട പടിക്കപ്പറമ്പ് വീട്ടില്‍ ഷംസുദ്ദീന്‍ ( 47 ) പിടിയില്‍. ചന്ദനം കടത്താന്‍ ഉപയോഗിച്ച ബൈക്ക് ഉള്‍പ്പെടെയാണ്  ശ്രീകൃഷ്ണപുരത്തു നിന്നും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളായ പമ്പാവാസന്‍, സുനില്‍ കുമാര്‍, മഹേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെല്ലിയാമ്പതി റെയ്ഞ്ച് ഓഫിസര്‍ ബി രഞ്ജിത്ത്, മുഹമ്മദ് നിഷാല്‍  പിആര്‍ഒ, സെഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ രാജീവ്, ജെ ഹുസൈന്‍, എസ് ബൈജു, സുജിന്‍ എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും, ബി പരശുരാമന്‍, ശ്യാം സുന്ദര്‍ എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it