thiruvananthapuram local

വനത്തില്‍നിന്നും അനധികൃതമായി കടത്തിയ ഈറ്റ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലോട്: അനധികൃതമായി വനത്തില്‍നിന്നും വെട്ടി മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച ഈറ്റ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൊളിക്കോട് പറണ്ടോട് കിളിയന്നൂര്‍ കിഴക്കുംകര തടത്തരികത്ത് വീട്ടില്‍ ബിജു (38)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ഫഌയിങ് സ്‌ക്വാഡ് ഡിഎംഒ ജെ ആര്‍ അനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഓഫിസര്‍ പി വി ജയകുമാറിന്റെ നേതൃത്വത്തില്‍ കുട്ടപ്പാറ വനഭാഗത്ത് നിന്നാണ് ലോറി പിടികൂടിയത്.
തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ നിന്ന് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഈറ്റ സ്ഥിരമായി കടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ബിജു. കേരളത്തില്‍ ഈറ്റ വെട്ടുന്നതിനും കടത്തുന്നതിനും നിയന്ത്രണം ഉണ്ടെങ്കിലും തമിഴ്‌നാട്ടില്‍ ഈറ്റ വ്യാപാരത്തിന് പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് ഊടുവഴികളിലൂടെ തമിഴ്‌നാട്ടിലേക്ക് ഈറ്റ കടത്തുന്നതിന് പ്രേരണ ആവുന്നുണ്ട്. തിരുവനന്തപുരം ഫ്‌ളെയിങ് സ്‌ക്വാഡ് റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ എം ഇ നജിമുദ്ദീന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ആര്‍ എസ് പ്രവീണ്‍, പി ഹരീന്ദ്രകുമാര്‍, കെ എസ് അനുകൃഷ്ണന്‍ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതിയെ പിടികൂയിത്.
Next Story

RELATED STORIES

Share it