വനഗവേഷണകേന്ദ്രം ഡയറക്ടര്‍ നിയമനം: വിഎസിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന വനഗവേഷണകേന്ദ്രം ഡയറക്ടറായി അയോഗ്യനായ ആളെ നിയമിക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവിട്ടു.
വനഗവേഷണകേന്ദ്രം ഡയറക്ടറായി 2007ല്‍ ഡോ. കെ വി ശങ്കരനെ നിയമിക്കാന്‍ വിഎസ് ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇ പി യശോധരനുമായി ഗൂഢാലോചന നടത്തുകയും യോഗ്യതകളില്‍ ഇളവുവരുത്തുകയും ചെയ്തതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡയറക്ടര്‍ നിയമനത്തിനുള്ള പാനലില്‍നിന്ന് പുറത്താക്കപ്പെട്ട ഡോ. കെ ജയരാമന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. കോടതി ഉത്തരവുപ്രകാരം തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് വിസി 1/13 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡോ. യശോധരനും ഡോ. ശങ്കരനും പ്രതികളായി. തുടര്‍ന്ന് ഇവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു.
അനര്‍ഹനും അയോഗ്യനുമായ ഡോ. ശങ്കരനെ നിയമിച്ചത് മുഖ്യമന്ത്രിയും യശോധരനും തമ്മിലുള്ള ഗൂഢാലോചനയിലൂടെയാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമായതിനാല്‍ ഗൂഢാലോചനകൂടി അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ ഉത്തരവ്. അന്വേഷണത്തില്‍ ഗൂഢാലോചനക്കുറ്റം തെളിഞ്ഞാല്‍ വിഎസിനെയും പ്രതിചേര്‍ക്കേണ്ടിവരും.
Next Story

RELATED STORIES

Share it