വനം, ക്വാറി മാഫിയക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങി: എസ്ഡിപിഐ

പത്തനംതിട്ട: പൊന്തന്‍പുഴ വലിയകാവ് വനഭൂമി സ്വകാര്യവല്‍ക്കരിക്കാന്‍ നടക്കുന്ന ശ്രമത്തിനു പിന്നില്‍ വനം,–ക്വാറി മാഫിയയാണെന്നും ഇതിനു സംസ്ഥാനസര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മാഫിയകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിക്ക് അവസരം നല്‍കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഇതുമൂലം 7000 ഏക്കര്‍ വനഭൂമിയാണു കേരളത്തിനു നഷ്ടമാക്കിയത്.  100 വര്‍ഷം മുമ്പ് സംരക്ഷിത വനമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയാണ് കാര്യമായ ഗൃഹപാഠമില്ലാതെ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചതോടെ ഹൈക്കോടതി റദ്ദാക്കിയതെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു.  ഷിനാജ്, മുഹമ്മദ് അനീഷ്, റിയാഷ് കുമ്മണ്ണൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it