kannur local

വനംവകുപ്പ് പരിശോധന; നാടന്‍തോക്കും തിരകളുമായി ഒരാള്‍ അറസ്റ്റില്‍

ഇരിട്ടി: ബൈക്കില്‍ കടത്തുകയായിരുന്ന ലൈസന്‍സില്ലാത്ത നാടന്‍ തോക്കും തിരകളുമായി ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പടിയൂര്‍ മുണ്ടക്കല്‍ ഹൗസില്‍ എം ബിന്ദു ജോസഫാ(42)ണ് അറസ്റ്റിലായത്. പടിയൂരില്‍ നിന്നു ഉളിക്കലിലേക്ക് പോവുന്നതിനിടെ തന്തോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോക്ക് ചാക്കില്‍ കെട്ടി പൊതിഞ്ഞ നിലയിലായിരുന്നു.
രണ്ടു നാടന്‍ തിരകളും പിടിച്ചെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് നായാട്ടുസംഘത്തിന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയിഞ്ച് ഓഫിസര്‍ വി രതിരന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ മനോഹരന്‍ കോട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ജോസഫിനെയും തോക്കും തിരയും പോലിസിനു കൈമാറി.
Next Story

RELATED STORIES

Share it