thiruvananthapuram local

വനംമന്ത്രിക്ക് ഇന്ന് നിവേദനം സമര്‍പ്പിക്കും

തിരുവനന്തപുരം: ഐഎംഎ പാലോട് സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രദേശവാസികള്‍ ഇന്ന് വനം മന്ത്രി കെ രാജുവിന് നിവേദനം സമര്‍പ്പിക്കും. അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറവും ജനകീയ സമരസമിതിയും സംയുക്തമായാണ് നിവേദനം സമര്‍പ്പിക്കുന്നത്. പ്ലാന്റ് സ്ഥാപിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന നിവേദനത്തില്‍ നിര്‍ദ്ദിഷ്ട സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമുന്നയിക്കും. റിസര്‍വ് വനത്താല്‍ചുറ്റപ്പെട്ട മേഖലയായിനാല്‍ ഇക്കോളജിക്കല്‍ ഫ്രജൈല്‍ ഏരിയ(ഇഎഫ്എ) ആയി പരിഗണിച്ചു സ്വകാര്യ പട്ടയമുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്നു പിന്നോട്ട് പോവുന്നതില്‍ ഐഎംഎയും സര്‍ക്കാരും സ ന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കി ലും അക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം ലഭിക്കേണ്ടതുണ്ട്. അതിനാണ് സര്‍ക്കാരിനെ സമീപിക്കുന്നതെന്ന് സമരസമിതി നേതാവ് എം ഷിറാസ് ഖാന്‍ പറഞ്ഞു. നിവേദനം തയ്യാറാക്കുന്നതിനു മുമ്പായി കഴിഞ്ഞ ദിവസങ്ങളില്‍ ആദിവാസി സമൂഹത്തിന്റേയും മറ്റു നാട്ടുകാരുടേ യും പ്രത്യേക യോഗങ്ങളും ചേ ര്‍ന്നിരുന്നു. എല്ലാ അഭിപ്രായങ്ങളും സ്വരൂപിച്ച ശേഷമാണ് വിശദമായ നിവേദനം തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു നിവേദനം സമര്‍പ്പിക്കുവാനും ശ്രമം നടത്തുന്നുണ്ട്. നിലവില്‍ വനം, റവന്യു വകുപ്പുകളുടെ റിപോര്‍ട്ട് പ്ലാന്റിന് എതിരായതിനാല്‍ 90ശതമാനവും സമരം വിജയിച്ചു എന്നു തന്നെയാണ് സമരക്കാരുടെ ആശ്വാസം. എന്നാല്‍ ജില്ലാ കലക്ടര്‍ കെ വാസുകിയുടെ ഔദ്യോഗിക റിപോര്‍ട്ടായിരിക്കും വിഷയത്തില്‍ നിര്‍ണായകം.അതിനാല്‍ കലക്ടറുടെ റിപോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷമാവും സമരത്തിന്റെ മുന്നോട്ടുള്ള നീക്കം. റിപോര്‍ട്ട് പ്ലാന്റിന് അനുകൂലമായാല്‍ പ്രക്ഷോഭം ശക്തമാക്കും. അനുകൂല റിപോര്‍ട്ട് ലഭിച്ചാലും പ്ലാന്റ് സ്ഥാപിക്കില്ലെന്ന ഔദ്യോഗിക ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെ ന്നും സമരസമിതി ഭാരവാഹികള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it