malappuram local

വധശ്രമക്കേസ്പ്രതികള്‍ക്ക് രണ്ടു വര്‍ഷം കഠിന തടവ്

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മാതാപിതാക്കളെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയടക്കം രണ്ടുപേര്‍ക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സഷന്‍സ് കോടതി ( ഒന്ന്) ശിക്ഷ വിധിച്ചു. കല്‍പ്പകഞ്ചേരി പുത്തനത്താണി തേവരുപറമ്പില്‍ മുഹമ്മദ് കുഞ്ഞി എന്ന മാമുഞ്ഞി (43), തിരൂര്‍ കുറുക്കോള്‍ വളവന്നൂര്‍ ചോലക്കല്‍ പൊട്ടഞ്ചോല സൈനബ (45) എന്നിവരെയാണ് രണ്ടു വര്‍ഷം കഠിന തടവിനും 10.000 രൂപ പിഴയൊടുക്കാനും ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതിയും മാമുഞ്ഞിയുടെ സഹോദരനുമായ മുഹമ്മദ് കോയ (45)യെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.  നാലാം പ്രതിയും സൈനബയുടെ മകനുമായ അനസ് (20) നെ കോടതി രണ്ടു വര്‍ഷത്തെ നല്ല നടപ്പിന് ശിക്ഷിച്ചു. 2014 ജൂണ്‍  23ന് രാവിലെ 10.30നാണ് കേസിന്നാസ്പദമായ സംഭവം. കല്‍പ്പകഞ്ചേരി കുറുക്കോള്‍ ചോലക്കല്‍ പൊട്ടഞ്ചോല മുഹമ്മദ് കോയ (33), മാതാവ് നഫീസ (65), ഹംസ (69) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഹംസയുടെ കുറുക്കോളിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികള്‍ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി.
Next Story

RELATED STORIES

Share it