kasaragod local

വധശ്രമം: ഫോറന്‍സിക് വിദഗ്ധന്‍ പരിശോധിച്ചു

കാസര്‍കോട്: നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ സന്ദീപി(34)നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധന്‍ ഓട്ടോറിക്ഷ പരിശോധിച്ചു. ഫോറന്‍സിക് കണ്ണൂര്‍ യൂനിറ്റിലെ ഡോ. പീദേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓട്ടോ പരിശോധിച്ചത്. സന്ദീപിന്റെ ഓട്ടോയുടെ പിറകിലെ സീറ്റില്‍നിന്നും ബോഡിയില്‍നിന്നും രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓട്ടോയ്ക്കുളില്‍വച്ചാണ് സന്ദീപ് ആക്രമിക്കപ്പെട്ടതെന്നാണു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അതേസമയം വെട്ടേറ്റ സന്ദീപ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അപകട നില തരണം ചെയ്തു. ഇദ്ദേഹത്തിന്റെ മൊഴി ലഭിച്ചാല്‍ മാത്രമേ പ്രതികളെ കുറിച്ച് വ്യക്തമാവുകയുള്ളൂ. സന്ദീപിനെ ആക്രമിച്ചവരെ കണ്ടെത്താ ന്‍ നഗരത്തിലെ സിസിടിവി കാമറകളും പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു.
കാസര്‍കോട്ടെയും പരിസരപ്രദേശങ്ങളിലേയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it