വധശ്രമം ആസൂത്രിതമെന്ന്സിപിഎം

കുന്നംകുളം: പോര്‍ക്കുളത്ത് ബ്രാഞ്ച് അംഗത്തിനു നേരെ ആര്‍എസ്എസ് നടത്തിയ മൃഗീയമായ വധശ്രമം മുന്‍കൂട്ടി നിശ്ച—യിച്ച ഗൂഢാലോചനയെന്നു സിപിഎം നേതൃത്വം. കഴിഞ്ഞദിവസം ബിജെപി നിയോജക മണ്ഡലം ഭാരവാഹികള്‍ നടത്തിയ പരസ്യ വെല്ലുവിളിക്കു പിറകെയാണ് ഉപ്പുങ്ങല്‍ ഗണേശനെ ആര്‍എസ്എസ് ക്രിമിനല്‍സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ കുറേനാളുകളായി സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചും സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചും ക്രിമിനല്‍സംഘം അഴിഞ്ഞാട്ടം തുടരുകയാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍ എസ്എസ് നേതാക്കളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it