Districts

വധശിക്ഷയ്‌ക്കെതിരേ ഇന്നു ഹര്‍ത്താല്‍

തിരുവനന്തപുരം: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്നും വധശിക്ഷയ്‌ക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വധശിക്ഷാ വിരുദ്ധ കൂട്ടായ്മ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സമീപകാലത്ത് രാജ്യത്ത് നടപ്പാക്കപ്പെട്ട വധശിക്ഷകള്‍ വിശേഷിച്ചും ഭരണകൂടശക്തികള്‍ രാഷ്ട്രീയവും വര്‍ഗീയവുമായി ഉപയോഗിക്കുന്നതിന്റെ ഏറ്റവും ക്രൂര—മായ ഉദാഹരണങ്ങളായി മാറി. അതിന്റെ ഫലമായി മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തില്‍ ഭരണകൂടശക്തികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടൊപ്പം വധശിക്ഷ പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടെന്നും വധശിക്ഷാ വിരുദ്ധ ഹര്‍ത്താല്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ലമെന്റിനോടാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കി ഈ ശിക്ഷാമുറ തടയാന്‍ സംസ്ഥാന ഭരണകൂടവും തയ്യാറാവണം. തടവുകാരുടെ ജീവിക്കാനുള്ള അവകാശമടക്കമുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഹര്‍ത്താല്‍ സമിതി കണ്‍വീനര്‍ ജോര്‍ജ്, എം എന്‍ രാവുണ്ണി (പോരാട്ടം), എ വാസു (എന്‍സിഎച്ച്ആര്‍ഒ), എം ഗീതാനന്ദന്‍ (ആദിവാസി ഗോത്ര മഹാസഭ), സിവിക് ചന്ദ്രന്‍ (പാഠഭേദം), പ്രഫ. വി എന്‍ മുരളി (പുരോഗമന കലാസാഹിത്യസംഘം) തുടങ്ങിയവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it