വത്തിക്കാന്‍ രേഖകള്‍ ചോര്‍ത്തല്‍: അഞ്ച് പേരെ പ്രതിചേര്‍ത്തു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ അഴിമതികള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ അഞ്ചു പേരെ കോടതി പ്രതി ചേര്‍ത്തു. രേഖകള്‍ ചോര്‍ത്താന്‍ കൂട്ടുനിന്നവരും അഴിമതി പ്രസിദ്ധീകരിച്ച രണ്ടു മാധ്യമപ്രവര്‍ത്തകരും കുറ്റക്കാരാണെന്നാണു മാര്‍പാപ്പയുടെ പ്രത്യേക കോടതി കണ്ടെത്തിയിട്ടുള്ളത്.
ഇവര്‍ക്കെതിരേയുള്ള കുറ്റം തെളിഞ്ഞാല്‍ എട്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.എമിലാനോ ഫിറ്റില്‍പാഡി, ജിയാന്‍ലൂജി നൂസി എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. വത്തിക്കാനിലെ ഫണ്ടുകളുടെ ദുരുപയോഗം സംബന്ധിച്ചും മാനേജ്‌മെന്റിലെ വീഴ്ചകളും സംബന്ധിച്ച് ലേഖനമെഴുതിയതിനാണ് കേസ്.
Next Story

RELATED STORIES

Share it