Idukki local

വണ്ണപ്പുറത്ത് പൊരിഞ്ഞപോരാട്ടം; ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ്

വണ്ണപ്പുറം: വണ്ണപ്പുറത്ത് സ്ഥാനാര്‍ഥികള്‍ പൊരിഞ്ഞ പോരാട്ടത്തില്‍ .പഞ്ചായത്തിന്റെ ഭരണം കൈവിടാതിരിക്കാന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും ആഞ്ഞുപിടിക്കുകയാണ്.ചില വാര്‍ഡുകളില്‍ സ്വതന്ത്രരായി ജന സമ്മതരായ സ്ഥാനാര്‍ഥികളും എത്തിയതോടെ വണ്ണപ്പുറത്ത് പോരാട്ട ം കനക്കുകയാണ്. പ്രമുഖ നേതാക്കളെ രംഗത്തിറക്കുകയാണ് മുന്നണികള്‍. പ്രചരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ വിജയ സാധ്യത പ്രതീക്ഷിച്ച പല വാര്‍ഡുകളിലും നേതാക്കളുടെ കൂട്ടി കിഴിക്കലുകള്‍ തെറ്റുന്ന നിലയുണ്ട്.
പഞ്ചായത്തില്‍ പ്രചാരണം ഏറ്റവും ആവേശത്തിലുള്ള കുവപ്പുറം വാര്‍ഡിലാണ്. ഇടത് ,വലത്, ബി.ജെ.പി മുന്നണികളെല്ലാം ഇവിടെ വിജയപ്രതീക്ഷയിലാണ്.ഒന്നാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു ബദലായി ലീഗും മല്‍സര രംഗത്തുള്ളതിനാല്‍ സ്ഥിതി പ്രവചനാതീതമാണ്.ഒടിയ പാറയില്‍ എസ്എന്‍ഡിപിയും ബിജെപിയും രണ്ടു തട്ടിലാണ് മല്‍സര രംഗത്തുള്ളത്. ജനറല്‍ വാര്‍ഡില്‍ വനിതാ സാരഥിയെ മുന്നില്‍ നിര്‍ത്തി കഴിഞ്ഞകാല വികസന നേട്ടത്തിലൂടെ വിജയം ആവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് മൂന്ന് ഈഴവ സ്ഥാനാര്‍ഥികളുടെ കടുത്ത പോരാട്ടം നടക്കുന്ന എഴുപതേക്കറില്‍ എസ്എന്‍ഡിപി ആരുടെ കൂടെ നില്‍ക്കുമെന്ന് വ്യക്തമല്ല. കലയന്താനിയില്‍ എല്‍ഡിഎഫിനു ബദലായി ഫോര്‍വേഡ് ബ്ലോക്ക് ഉണ്ടായിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യതയിലെത്തിയിട്ടുണ്ട്.
സീറ്റിങ് സീറ്റ് നില നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇവിടെ യുഡിഎഫ് പട്ടയക്കുടിയില്‍ വാശിയേറിയ ചതുഷ്‌ക്കോണ മല്‍സരമാണ് അരങ്ങേറുന്നത് പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥിത്വം അവഗണിച്ചാണ് സ്വതന്ത്രന്‍ ഇവിടെ ഒറ്റക്കു പൊരുതുന്നത് .മുണ്ടന്‍മുടിയില്‍ രാഷ്ട്രീയ പാരമ്പര്യവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കളത്തിലിറങ്ങിയപ്പോള്‍ വാര്‍ഡ് തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ ഇറക്കി ചരിത്രം സൃഷ്ടിക്കാന്‍ എന്‍ഡിഎയും രംഗത്തുണ്ട്.
മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് പദം ഉള്‍പ്പെടെ അലങ്കരിച്ച ജനസമ്മതനെ കാളിയാറില്‍ യുഡിഎഫ് കളത്തിലിറക്കി ആവേശമുണര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്വന്തം കോട്ട നില നിര്‍ത്താനായുള്ള ശ്രമത്തിലാണ്. വെണ്മറ്റം മേഖലയില്‍ വികസനങ്ങളെ മുന്‍നിര്‍ത്തി യുഡിഎഫ് വോട്ടു തേടുമ്പോള്‍ വലതു കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനാണ് എല്‍.ഡി.എഫിന്റെ ശ്രമം. ഒറകണ്ണിയില്‍ സിറ്റിങ് സീറ്റിനായി എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും പൊരിഞ്ഞ യുദ്ധത്തിലാണ്. കള്ളിപ്പാറയില്‍ വാര്‍ഡിനു പുറത്തെ സ്ഥാനാര്‍ഥികളെ ഇടതും വലതും നിര്‍ത്തിയപ്പോള്‍ വാര്‍ഡിലെ ജനസമ്മതനെ നിര്‍ത്തി പരീക്ഷിക്കുകയാണ് ബിജെപി
Next Story

RELATED STORIES

Share it