Idukki local

വണ്ണപ്പുറത്ത് പുതിയ ചരിത്രമെഴുതാന്‍ ബിന്ദു; എസ്ഡിപിഐക്ക് മൂന്ന് സാരഥികള്‍

തൊടുപുഴ: ആശാ പ്രവര്‍ത്തക ബിന്ദു സജിയുടെ സാന്നിധ്യമാണ് വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്തിലെ കൂവപ്പുറം വാര്‍ഡിലെ മല്‍സരം കടുപ്പിക്കുന്നത്. മുന്നണികള്‍ക്കൊന്നും അവഗണിക്കാനാവാത്ത മല്‍സരാര്‍ഥിയായി എസ്ഡിപിഐയുടെ ഈ സാരഥി മാറിയിരിക്കുകയാണ്.
വാര്‍ഡില്‍ ഏവര്‍ക്കും സുപരിചിതയാണ് ബിന്ദു. പത്തുവര്‍ഷമായുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളിലൂടെ ഈ ജനസേവിക കടന്നുചെല്ലാത്ത ഇടങ്ങളില്ല. എല്ലാ വീടുകളിലും ബിന്ദുവിന് എപ്പോഴും സുസ്വാഗതമാണ്. നിസ്വാര്‍ഥ സേവനത്തിലൂടെ ജനമനസ്സില്‍ നേടിയെടുത്ത സ്‌നേഹം വോട്ടുകളാകുമെന്ന ഉത്തമ വിശ്വാസത്തിലാണ് ബിന്ദുവും പാര്‍ട്ടി പ്രവര്‍ത്തകരും. വണ്ണപ്പുറം ഹെല്‍ത്ത് സെന്ററിലാണ് ബിന്ദു സേവനം ചെയ്യുന്നത്.
ആദ്യ ഘട്ടത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ കണക്കില്‍പ്പെടുത്താതെ മുന്നണികള്‍ നീങ്ങിയെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല.മാറ്റം അംഗീകരിക്കാതെ മുന്നോട്ടു പോകാനാവാത്ത നിലയാണ് ഇപ്പോള്‍. മറ്റു സ്ഥാനാര്‍ഥികളെ പ്രചാരണരംഗത്ത് കവച്ചുവെച്ചൂ തികഞ്ഞ വീറിലും വാശിയിലുമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. വണ്ണപ്പുറത്ത് എസ്ഡിപിഐയുടെ മറ്റ് മല്‍സരാര്‍ഥികളും വിജയ പ്രതീക്ഷയിലാണ്. 14ാം വാര്‍ഡില്‍ എസ്ഡിപിഐയുടെ എം ബി അഫ്‌സലാണ് പടനയിക്കുന്നത്.പാര്‍ട്ടിയുടെ ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റാണ് അഫ്‌സല്‍.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സില്‍ ഇടം നേടാന്‍ ഇതിനകം ഈ യുവാവിന് കഴിഞ്ഞിട്ടുണ്ട്. ഇളംദേശം ബ്ലോക്ക് ഡിവിഷനിലേക്കു മല്‍സരിക്കുന്ന കെ എ റസിയയാണ് എസ്ഡിപിഐയുടെ മറ്റൊരു പോരാളി.പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി അംഗമായ നിസാമിന്റെ ഭാര്യയാണ് ഈ യുവതി.
Next Story

RELATED STORIES

Share it