malappuram local

വണ്ടൂരും മലപ്പുറവും മുന്നേറുന്നു

തേഞ്ഞിപ്പലം: മുപ്പതാമത് റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ രണ്ടാം ദിനമായ ഇന്നലത്തെ മല്‍സര ഫലങ്ങളില്‍ ഏതാനും ചിലത് പുറത്തുവന്നപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 115 പോയിന്റ് നേടി വണ്ടൂര്‍ ഉപജില്ല ഒന്നാംസ്ഥാനത്തും 112 പോയിന്റ് നേടി വേങ്ങര രണ്ടാംസ്ഥാനത്തും 111 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 103 പോയിന്റോടെ മലപ്പുറമാണ് ഒന്നാമത്. 93 പോയിന്റോടെ എടപ്പാള്‍ രണ്ടാസ്ഥാനത്തും 78 പോയിന്റുമായി വേങ്ങര മൂന്നാംസ്ഥാനത്തുമുണ്ട്. യുപി വിഭാഗത്തില്‍ 56 പോയിന്റ് നേടി കൊണ്ടോട്ടി ഒന്നാംസ്ഥാനത്തും 51 പോയിന്റ് നേടി നിലമ്പൂര്‍ രണ്ടാംസ്ഥാനത്തും 50 പോയിന്റ് നേടി മങ്കട മൂന്നാംസ്ഥാനത്തും തുടരുന്നു.
യുപി വിഭാഗം സംസ്‌കൃതത്തില്‍ 20 പോയിന്റുകള്‍ വീതം നേടി താനൂരും പെരിന്തല്‍മണ്ണയും ഒന്നാംസ്ഥാനത്തും തൊട്ടുപുറകിലായി 18 പോയിന്റോടെ വേങ്ങര രണ്ടാംസ്ഥാനത്തും തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതത്തില്‍ മേലാറ്റൂര്‍, കൊണ്ടോട്ടി, താനൂര്‍ ഉപജില്ലകള്‍ 10 പോയിന്റുകള്‍ വീതം നേടി മുന്നിട്ടുനില്‍ക്കുന്നു. യുപി വിഭാഗം അറബിക്കില്‍ മലപ്പുറവും വണ്ടൂരും 25 പോയിന്റുകള്‍ വീതം നേടി ഒന്നാമതെത്തിയപ്പോള്‍ നിലമ്പൂര്‍ 23 പോയിന്റ് നേടി രണ്ടാമതെത്തി.
ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ 25 പോയിന്റ് നേടി മഞ്ചേരിയാണ് ഒന്നാമതും 23 പോയിന്റ് വീതം നേടി കൊണ്ടോട്ടിയും വേങ്ങരയും രണ്ടാംസ്ഥാനത്തും തുടരുന്നു.
Next Story

RELATED STORIES

Share it