Idukki local

വണ്ടിപ്പെരിയാറ്റില്‍ വ്യാജരേഖ നിര്‍മിച്ച് പണം തട്ടിയെന്ന്

വണ്ടിപ്പെരിയാര്‍: വായ്പയ്ക്ക് ജാമ്യ രേഖകള്‍ നല്‍കിയ വ്യക്തികളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുക്കുന്നതായി ആക്ഷേപം. വണ്ടിപ്പെരിയാറ്റില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തിലാണ് പണമിടപാടില്‍ രേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി ആക്ഷേപവുമായി പരാതിക്കാര്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരാളുടെ പേരിലാണ് വായ്പാരേഖ ഉണ്ടാക്കി പണം തട്ടിയെടുത്തത്. മൈക്രോക്ഷ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും സമീപവാസിയായ ഒരാള്‍ക്ക്  വായ്പ ലഭിക്കുന്നതിന് വേണ്ടി ജാമ്യത്തിനായി നല്‍കിയ രേഖകള്‍ ഉപയോഗിച്ചാണ് മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ പണം തട്ടിയെടുത്തതായാണ് പരാതിക്കാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ്  മറ്റൊരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ വായ്പയ്ക്ക് അപേക്ഷിച്ചപ്പോഴാണ് മറ്റൊരു സ്ഥാപനത്തില്‍ വായ്പ  എടുത്തിട്ടുള്ളതായും കുടിശിഖ ഇനത്തിലെ തുക അടക്ക്ണമെന്ന് കണ്ടെത്തിയത്. ഇത് അടച്ചാല്‍ മാത്രമെ വായ്പ നല്‍കാന്‍ കഴിയു എന്നറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ  ഫോട്ടോയും കൈരേഖയും വ്യാജമായി ഉണ്ടാക്കുകയും ഇത് ഉപയോഗിച്ചാണ് വായ്പ എടുത്തിട്ടുള്ളതെന്ന് കണ്ടെത്തിയത്. 25,000 രൂപ എടുത്ത വായ്പയില്‍ തിരിച്ചടവ് ഉണ്ടായതായും രേഖകള്‍ കണ്ടെത്തി. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ പരാതിക്കാര്‍ തര്‍ക്കം ഉണ്ടാക്കിയെങ്കിലും പ്രശ്‌നം പരിഹരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല ഇതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സമാനമായ പ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായതിനെ തുടര്‍ന്ന് സ്ഥാവനത്തില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ടതായും സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തി  കോടി  രൂപയ്ക്ക് മുകളില്‍ കമ്പനിയ്ക്ക് നഷ്ടം സംഭവിച്ചതായും ഫിനാന്‍സ് സ്ഥാപന അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it