Idukki local

വണ്ടിപ്പെരിയാറില്‍ യോഗവും പ്രതിഷേധ പ്രകടനവുംനാളെ

കുമളി: സ്ത്രീകള്‍ക്കും പെണ്‍ കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ക്കെതിരെ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. നാളെ വൈകിട്ട് മൂന്നിന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാതൃരാജ്യത്തു നിന്നും മുസ്ലീം സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘ പരിവാര സംഘടനകളുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഹൈന്ദവ വിശ്വാസികള്‍ ദേവചൈതന്യം കണ്ടെത്തുന്ന ക്ഷേത്രത്തിനുള്ളില്‍ വെച്ച് എട്ട് വയസ്സുകാരി ആസിഫാ ബാനുവിനെ മൃഗീയമായി കൊലപ്പെടുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് പ്രകടനവും പ്രതിഷേധയോഗവും നടത്തുന്നത്.
കൂടാതെ ദളിതര്‍ക്കും, പിന്നോക്ക സമുധായങ്ങള്‍ക്കെതിരെയും  ഛിദ്രശക്തികള്‍ അക്രമം അഴിച്ചുവിടുകയാണ്. ലോകത്തിന് മുമ്പില്‍ ഇന്ത്യ നാണം കെട്ട് ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യം ഭരണകര്‍ത്താക്കള്‍ ഇല്ലാതാക്കണമെന്നും അവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കക്കി കവലയില്‍ നിന്നാരംഭിക്കുന്ന പ്രകടനം സ്‌പെന്‍സര്‍ ജംഗ്ഷന്‍ ചുറ്റി വണ്ടിപ്പെരിയാര്‍ ടൗണില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ വി എച്ച് അലിയാര്‍ മൗലവി, ഷിയാസുദ്ദീന്‍ മൗലവി, അഷറഫ് പീരുമേട്, എം മൈതീന്‍കുട്ടി സംസാരിക്കും.
Next Story

RELATED STORIES

Share it