Idukki local

വണ്ടിപ്പെരിയാര്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു



വണ്ടിപ്പെരിയാര്‍: ശുചീകരിക്കാതെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമായി.പനി പടര്‍ന്ന് പിടിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തോട്ടം ഉടമകള്‍ തയാറായിട്ടില്ല. മഴക്കാലം ആരംഭിച്ച് ദിവസങ്ങള്‍  മാത്രം പിന്നിടുമ്പോള്‍ത്തന്നെ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു.ഇത് തൊഴിലാളികള്‍ക്കിടയില്‍  ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളിലും പനി പിടിപെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക്  ശുദ്ധീകരിക്കാത്ത കുടിവെളളം വിതരണം ചെയ്തതാണ് രോഗം പടരാന്‍ കാരണമായി ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാത്രം ഒരാഴ്ചയ്ക്കകം പത്ത് ഡങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളാണ്. വാളാര്‍ഡി എസ്‌റ്റേറ്റില്‍ അഞ്ച്, ഇഞ്ചിക്കാട് ആറ്റോരം മൂന്ന്, പെരിയാര്‍ ടൗണ്‍ വള്ളക്കടവ് എന്നിവിടങ്ങളില്‍ ഒരെണ്ണം വിതമാണ് പനി ബാധിച്ചവരുടെ എണ്ണം. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിനു പുറമേയാണ് ഈ കണക്കുകള്‍. സ്വകാര്യ തേയില തോട്ടങ്ങളില്‍  കുടിവെള്ളം ട്രാക്ടറുകളില്‍ എത്തിച്ച ശേഷം പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്ന വെള്ളം ശേഖരിച്ച ശേഷമാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ ടാങ്കുകള്‍ മാസങ്ങളായി ശുചീകരിക്കാത്ത നിലയിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇത് കൊതുകുകളും കൂത്താടികളും വര്‍ദ്ധിക്കാന്‍ ഇത് കാരണമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തൊഴിലാളികള്‍ താമസിക്കുന്ന എസ്‌റ്റേറ്റ്‌ലയങ്ങളുടെ പരിസരവും ഏറെ വൃത്തിഹീനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എസ്‌റേറ്റ് അധികൃതര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്നും വ്യാപകമായ ആക്ഷേപം  ഉയര്‍ന്നിട്ടുണ്ട്.  പ്ലാസ്റ്റിക് കുപ്പികളള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് മൂലം ഇതില്‍ വെള്ളം കെട്ടിക്കിടക്കുകയും കൊതുകുകള്‍ മുട്ടയിടു പെരുകാന്‍ കാരണമാവുകയും ചെയ്യുന്നു. വൈറല്‍ പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായതായി മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. വൃത്തിഹീനമായ അന്തരീഷത്തില്‍ മുന്‍ കരുതലുകളില്ലാതെ ജോലി ചെയ്യുന്നതാണ് തൊഴിലാളികളില്‍ പനി  പടരുന്നതിന് കാരണമാകുന്നതെന്നാണ്  ഡോക്ട ര്‍മാരുടെ അഭിപ്രായം.
Next Story

RELATED STORIES

Share it