Idukki local

വട്ടവട ഗ്രാമത്തിലേക്കുള്ള പാതയില്‍ വനംവകുപ്പിന്റെ ഗതാഗത നിയന്ത്രണം

മറയൂര്‍: വട്ടവട ഗ്രാമനിവാസികള്‍ 300 ലേറെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പാതയില്‍ വനം വകുപ്പിന്റെ ഗതാഗത നിയന്ത്രണം. വൈകുന്നേരം ആറുമണി മുതല്‍ രാവിലെ ആറുമണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ വനം വകുപ്പിന്റെ നടപടിയില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. മൂന്നാറില്‍ നിന്നൂം 40 കിലോമീറ്റര്‍ ദൂരെയാണ് വട്ടവട കോവില്ലൂര്‍ മേഖല.
വട്ടവട ഗ്രാമത്തിലെത്തുന്നതിന് മുന്‍പ് നാലു കിലോമീറ്റര്‍ മുന്‍പുള്ള വനപ്രദേശം പാമ്പാടും ചോല നാഷനല്‍ പാര്‍ക്കിന്റെ ഭാഗമായി പ്രഖ്യാപിച്ചിരു ന്നു ഇതിനു ശേഷമാണ് വനംവകുപ്പിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തി യത്. ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ടോപ്പ് സ്റ്റേഷന്‍ ചെക്ക് പോസ്റ്റിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ ബോര്‍ഡില്‍ സിപിഎം മറയൂര്‍ ഏരിയാ സെക്രട്ടറിയുടെയും വട്ടവട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സമയനിയന്ത്രണം രേഖപെടുത്തിയിരൂന്ന ഭാഗം പേപ്പറുകള്‍ ഒട്ടിച്ചു മറച്ചു. തുടര്‍ന്ന് ചെക്ക് പോസ്റ്റിനൂ മുന്നില്‍ പ്രതിഷേധ യോഗവും നടത്തി.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പേരില്‍ കരം പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുന്നവരാണ് വട്ടവട ജനത. ചോലാ നാഷനല്‍ പാര്‍ക്ക് സ്ഥാപിതമാകൂന്നതിനു മുന്‍പ് നൂറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രമുള്ളവരാണ് ഗ്രാമനിവാസികള്‍. ഇവര്‍ക്കെതിരെ നിരന്തരം വിവിധ നിയന്ത്രണം ഏര്‍പ്പെടുത്തി കുടിയിറക്കാനാണ് സര്‍ക്കാര്‍ ശ്രമം . ഇതിനെതിരെ ശക്തമായി സമര രംഗത്ത് ഉണ്ടാകുമെന്ന് ഏരിയാ സെക്രട്ടറി എം ലക്ഷ്മണനും വട്ടവട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാമരാജും അറിയിച്ചു.
Next Story

RELATED STORIES

Share it