malappuram local

വട്ടപ്പാറ അപകടം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ഷഫീഖ് ആയപ്പള്ളി
പുത്തനത്താണി: സ്ഥിരം അപകടമേഖലയായ വട്ടപ്പാറയില്‍ ഇന്നലെയുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. നിയന്ത്രണംവിട്ട കണ്ടയ്‌നര്‍ ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നു ജീവനുകള്‍ പൊലിഞ്ഞത് നാട്ടുകാരുടെ കണ്‍മുന്നിലാണ്. ഓട്ടോ െ്രെഡവര്‍ വളാഞ്ചേരി പാലച്ചോട് മുഹമ്മദ് നിസാര്‍ (33), പാലച്ചോട് പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ ഖദീജ (48), മരുമകള്‍ ആതവനാട് കുന്നത്ത് ഷാഹിന (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
വളാഞ്ചേരിയില്‍ നിന്നു ആതവനാട്ടേക്ക് പോലുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നു തൃശൂര്‍ ഭാഗത്തേക്ക് സോളാര്‍ പാനലുകള്‍ കയറ്റി പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറി മറിയുകയായിരുന്നു. ടണ്‍ കണക്കിന് ഭാരമുള്ള കണ്ടയ്‌നര്‍ ലോറിക്കടയില്‍പ്പെട്ട ഓട്ടോറിക്ഷ പുറത്തെടുക്കാനായത് മുക്കാല്‍ മണിക്കൂറിനുശേഷമാണ്. അപ്പോഴേക്കും മൂന്നുജീവനുകളും പൊലിഞ്ഞിരിഞ്ഞു. പൂര്‍ണമായും തകര്‍ന്ന ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൂവരുടേയും ചിന്നിച്ചിതറിയ മൃതദേഹം പുറത്തെടുത്തത്. ഇത് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്നു നിസാറിന്റെ െ്രെഡവിങ് ലൈസന്‍സും ഖദീജയുടെയും ഷാഹിനയുടെയും ബാഗുകളും ലഭിച്ചതോടെയാണ് മൂവരെയും ഒടുവില്‍ തിരിച്ചറിഞ്ഞത്. ഷാഹിനയെ വളാഞ്ചേരിയിലെ ദന്ത ഡോക്ടറെ കാണിച്ച് ആതവനാട്ടെ വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോലുമ്പോഴാണ് മൂവരെയും മരണം തട്ടിയെടുത്തത്. ഷാഹിനയുടെ മൂന്ന് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് മക്കളെ ആതവനാട്ടെ വീട്ടില്‍ നിര്‍ത്തിയാണ് ഡോക്ടറെ കാണാന്‍ എത്തിയിരുന്നത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാരും യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും ഓട്ടോറിക്ഷ പൂര്‍ണമായും കണ്ടയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ടതോടെ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരി പോലിസ്, ഹൈവേ പോലിസ്, തിരൂരില്‍ നിന്നുള്ള ഒരു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ക്രയിനും മൂന്ന് എക്‌സ്‌കവേറ്റേറുകളും ഉപയോഗിച്ച് കണ്ടയ്‌നര്‍ ലോറി ഭാഗികമായി ഉയര്‍ത്തി ഓട്ടോറിക്ഷ പുറത്തെടുക്കുകയായിരുന്നു. ടണ്‍ കണക്കിന് ഭാരമുള്ള സോളാര്‍ പാനലുകള്‍ മാറ്റിയാല്‍ മാത്രമേ കണ്ടയ്‌നര്‍ ലോറി പൂര്‍ണമായും ഉയര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു.
മൂവരുടെയും മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ ഖബറടക്കും.
Next Story

RELATED STORIES

Share it