malappuram local

വട്ടംകുളം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ. അഞ്ച് വാര്‍ഡില്‍ മല്‍സരിക്കും

എടപ്പാള്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടംകുളം പഞ്ചായത്ത് മൂന്നാംവാര്‍ഡ് മുഹമ്മദലി, എട്ടാംവാര്‍ഡ് സന്തോഷ്, പത്താംവാര്‍ഡ് ഇസ്മായില്‍, 13ാം വാര്‍ഡ് ഹംസ കൊടക്കാട്, 17ാം വാര്‍ഡ് മുഹ്‌സിന അന്‍സാര്‍ എന്നിവരാണ് മല്‍സരിക്കുക. ബ്ലോക്ക് പഞ്ചായത്ത് ചുങ്കം ഡിവിഷനില്‍ ഷാഹിദ, വട്ടംകുളം ഡിവിഷനില്‍ മൂസ മൂതൂര്‍, കുറ്റിപ്പാല ഡിവിഷനില്‍ കെ കെ സമദ് എന്നിവരും മല്‍സരിക്കും.
Next Story

RELATED STORIES

Share it