wayanad local

വട്ടംകറക്കിയ കടുവ കൂട്ടിലായി; നാട്ടുകാര്‍ക്കും വനപാലകര്‍ക്കും ആശ്വാസം

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ മേഖലകളില്‍ കഴിഞ്ഞ 12 ദിവസമായി നാട്ടുകാരെയും വനപാലകരെയും വട്ടംകറക്കിയ കടുവ ഒടുവില്‍ കൂട്ടില്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ഊണും ഉറക്കവും നഷ്ടപ്പെടുത്തിയാണ് നൂറോളം വനപാലകര്‍ തീവ്രശ്രമം നടത്തിയത്.കഴിഞ്ഞ 22ന്് തുടങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെ പരിസമാപ്്തിയായത്. ആദ്യം കുപ്പാടിക്ക് സമീപം വനാതിര്‍ത്തിയില്‍ കെട്ടിയിരുന്ന പശുവിനെ കടിച്ചുകൊന്ന കടുവ തുടര്‍ന്ന് ഒന്നാം മൈല്‍, പച്ചാടി, വള്ളുവാടി, പുതുവീട് എന്നിവിടങ്ങളിലായി ഏഴു വളര്‍ത്തുമൃങ്ങളെ കൊന്നു. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ വനപാലകര്‍ കടുവയെ പിടികൂടാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഓടപ്പള്ളം, പുതുവീട് വനമേഖലയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ നാലു ദിവസമായി കടുവയെ തളച്ചിട്ടു. ഇരയെ കെട്ടിയിട്ട് കടുവയെ ആകര്‍ഷിച്ച് മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നു സിസിഎഫ് അടക്കം സ്ഥലത്തെത്തിയാണ് രണ്ടു ദിവസത്തെ രാപ്പകല്‍ ശ്രമഫലമായി കടുവയെ കൂട്ടില്‍ അകപ്പെടുത്തിയത്. സിസിഎഫ്്് പ്രദീപ് ജി കൃഷ്ണന്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്‍ ചാര്‍ജ് ധനേഷ്‌കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ  അജിത് കെ രാമന്‍, എ കെ ഗോപാലന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it