Kollam Local

വടക്കേ ഇന്ത്യന്‍ മോഡല്‍ പ്രാവര്‍ത്തികമാക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുക്കണം: എന്‍എംസി

കൊട്ടാരക്കര: ഗോരക്ഷയുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണ വോട്ട് ബാങ്ക് സൃഷ്ടിക്കുന്ന വടക്കേ ഇന്ത്യന്‍ മോഡല്‍ പ്രബുദ്ധ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നനീക്കം അപലപനീയമാണെന്ന് നാഷണല്‍ മുസ്്‌ലിം കൗണ്‍സില്‍ (എന്‍എംസി) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വര്‍ഗ്ഗീയ ഫാഷിസത്തിലൂടെ മനുഷ്യത്വരഹിത ക്രൂരത നടത്തി കേരളത്തിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ കേരളാ മോഡലായ ഗോരക്ഷാ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് കൊട്ടാരക്കരയില്‍ കന്നുകാലികളുമായി വന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണം. മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും ബോധപൂര്‍വ്വം നടത്തിയ പ്രസ്തുത സംഭവത്തിലെ കുറ്റവാളികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര സാംസ്‌കാരിക മുഖത്തേറ്റ പ്രഹരമാണ് ഈ സംഭവമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ് കൊട്ടാരക്കര സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ കഴിയുന്നവരെ എന്‍എംസി സംസ്ഥാന പ്രസിഡന്റ് എ റഹീംകുട്ടി, ഭാരവാഹികളായ ജെ എം അസ്‌ലം, സലിം മഞ്ചലി, അര്‍ത്തിയില്‍ അന്‍സാരി, തോപ്പില്‍ ബദറുദ്ദീന്‍, ഇ എസ് താഹ എന്നിവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it